Quantcast

രാഷ്ട്രീയം മറന്ന് ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള സമയം; കോവിഡ് കേസുകളുടെ വര്‍ധനവില്‍ കേന്ദ്ര ആരോഗ്യമന്ത്രി

സംസ്ഥാന ആരോഗ്യ മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ഓൺലൈനായി യോഗത്തിൽ പങ്കെടുക്കുന്നുണ്ട്

MediaOne Logo

Web Desk

  • Published:

    20 Dec 2023 7:39 AM GMT

Mansukh Mandaviya
X

മൻസുഖ് മാണ്ഡവ്യ

ഡല്‍ഹി: കോവിഡ് കേസുകളിലെ വർധനവിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ.കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരുമിച്ച് മുന്നോട്ടു പോകേണ്ട സാഹചര്യമാണുള്ളതെന്നും നിരീക്ഷണം ശക്തമാക്കണമെന്നും കോവിഡ് അവലോകന യോഗത്തിൽ കേന്ദ്ര മന്ത്രി പറഞ്ഞു. സംസ്ഥാന ആരോഗ്യ മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ഓൺലൈനായി യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

കേന്ദ്രത്തിന്‍റെ എല്ലാ പിന്തുണയും സംസ്ഥാനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയ ആരോഗ്യമന്ത്രി ജാഗ്രത പാലിക്കണമെന്നും പരിഭ്രാന്തരാകേണ്ടതില്ലെന്നും പറഞ്ഞു. നിരീക്ഷണം ശക്തമാക്കണമെന്നും ആശുപത്രികളില്‍ എല്ലാ സൗകര്യങ്ങളും സജ്ജമാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. എല്ലാ ആശുപത്രികളിലും മൂന്ന് മാസത്തിലൊരിക്കൽ മോക്ക് ഡ്രില്ലുകൾ നടത്തണമെന്ന് ആരോഗ്യമന്ത്രി ഊന്നിപ്പറഞ്ഞു, ഉത്സവ സീസണിന് മുന്നോടിയായി ശൈത്യകാലത്ത് പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചു.“നമ്മുടെ തയ്യാറെടുപ്പിൽ അലംഭാവം പാടില്ല, ആരോഗ്യം ഒരു രാഷ്ട്രീയത്തിന്‍റെയും ഭാഗമല്ല. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ എല്ലാ സഹായവും ഉണ്ടാകും'' എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ആരോഗ്യ മന്ത്രിമാരുമായും അഡീഷണൽ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിമാരുമായും (ആരോഗ്യം) മാണ്ഡവ്യ അവലോകന യോഗം നടത്തി.കേന്ദ്ര മന്ത്രാലയങ്ങളുടെയും ബന്ധപ്പെട്ട വകുപ്പുകളുടെയും പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

TAGS :

Next Story