Quantcast

ജനസംഖ്യാ നിയന്ത്രണത്തിനായി ഉടൻ നിയമം കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് സിങ്ങ്

ജനസംഖ്യാ നിയന്ത്രണവുമായി ബന്ധപ്പെട്ട് ആദ്യമായാണ് ഒരു കേന്ദ്രമന്ത്രി പ്രതികരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2022-05-31 19:21:29.0

Published:

1 Jun 2022 12:50 AM IST

ജനസംഖ്യാ നിയന്ത്രണത്തിനായി ഉടൻ നിയമം കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് സിങ്ങ്
X

ജനസംഖ്യാ നിയന്ത്രണത്തിനായി ഉടൻ നിയമം കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് സിങ്ങ്. ശക്തമായ പല തീരുമാനങ്ങളുമെടുക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും ഇത്തരം തീരുമാനങ്ങൾ ഇനിയുമുണ്ടാകുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ബറോണ്ട ഐസിഎആറിലെ 'ഗരീബ് കല്യാൺ സമ്മേളനി'ൽ പങ്കെടുക്കാൻ റായ്പൂരിൽ എത്തിയപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം.

ജനസംഖ്യാ നിയന്ത്രണവുമായി ബന്ധപ്പെട്ട് ആദ്യമായാണ് ഒരു കേന്ദ്രമന്ത്രി പ്രതികരിക്കുന്നത്. മുമ്പ് പല ബിജെപി നേതാക്കളും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ ധാമി, അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ എന്നിവരും ആവശ്യം ഉന്നയിച്ചിരുന്നു.


Union Minister Prahlad Singh has said that a law will be introduced soon to control the population

TAGS :

Next Story