Quantcast

പെട്രോള്‍ വില വര്‍ദ്ധിക്കുന്നത് ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്താന്‍- ന്യായീകരണവുമായി പെട്രോളിയം മന്ത്രി

വരും മാസങ്ങളിൽ ജനങ്ങൾക്ക് പെട്രോൾ വിലയിൽ​ കുറച്ച്​ ആശ്വാസം നൽകുമെന്നും​ മന്ത്രി പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2021-08-25 10:39:56.0

Published:

25 Aug 2021 10:37 AM GMT

പെട്രോള്‍ വില വര്‍ദ്ധിക്കുന്നത് ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്താന്‍- ന്യായീകരണവുമായി പെട്രോളിയം മന്ത്രി
X

ദിനംപ്രതി ഉയരുന്ന ഇന്ധന വിലയിൽ പ്രതികരണവുമായി കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ്​ സിങ്​ പുരി. പെട്രോൾ വില കേന്ദ്രസർക്കാർ ഉപയോഗിക്കുന്നത്​ ജനങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കാണെന്ന്​ മന്ത്രി പറഞ്ഞു. വരും മാസങ്ങളിൽ ജനങ്ങൾക്ക് പെട്രോൾ വിലയിൽ​ കുറച്ച്​ ആശ്വാസം നൽകുമെന്നും​ മന്ത്രി പറഞ്ഞു.

''വിഷയത്തെ കേന്ദ്ര സർക്കാർ ഗൗരവപൂർവം പരിഗണിക്കുന്നുണ്ട്​. അടുത്ത മാസങ്ങളിൽ ആശ്വാസ നടപടികൾ വരും. സർക്കാർ ഒരു ലിറ്റർ പെട്രോളിന്​ 32 രൂപയാണ്​ എക്​സൈസ്​ തീരുവ വാങ്ങുന്നത്​​. ഇത്​ ക്ഷേമ പ്രവർത്തനങ്ങൾക്കായാണ്​ ഉപയോഗിക്കുന്നത്'' ഹർദീപ്​ സിങ്​ പുരി പറഞ്ഞു.

''സർക്കാർ ജനങ്ങൾക്ക് 80 കോടി സൗജന്യ​ റേഷൻ നൽകി. സൗജന്യ വാക്​സിനും മറ്റു സൗകര്യങ്ങളും നൽകി. ഇതെല്ലാം പരിഗണിക്കണം. എക്​സൈസ്​ ഡ്യൂട്ടി തീരുവയുടെ കാര്യം ഏപ്രിൽ 2010ലേതിന്​ സമാനമായി തുടരും'' കേന്ദ്ര മന്ത്രി പറഞ്ഞു.

TAGS :

Next Story