Quantcast

ദേശീയ പാതയിലെ 60 കി.മി പരിധിയിൽ ഇനി ഒരു ടോൾ ബൂത്ത് മാത്രമെന്ന് ഗഡ്കരി

അടുത്തടുത്ത് പ്രവർത്തിക്കുന്ന ടോൾ ബൂത്തുകൾ തെറ്റും നിയമവിരുദ്ധവുമാണെന്നും അവ ഉടൻ അടച്ചുപൂട്ടുമെന്നും കേന്ദ്രമന്ത്രി

MediaOne Logo

Web Desk

  • Published:

    23 March 2022 9:56 AM GMT

ദേശീയ പാതയിലെ 60 കി.മി പരിധിയിൽ ഇനി ഒരു ടോൾ ബൂത്ത് മാത്രമെന്ന് ഗഡ്കരി
X

ദേശീയ പാതയിലെ 60 കിലോമീറ്റർ പരിധിയിൽ ഇനി ഒരു ടോൾ ബൂത്ത് മാത്രമാണുണ്ടാകുകയെന്നും ബാക്കിയുള്ളവ മൂന്നു മാസത്തിനുള്ളിൽ അടച്ചുപൂട്ടുമെന്നും കേന്ദ്രഗതാഗത മന്ത്രി നിതിൻ ഗഡ്കരി. 2022-23 ലെ റോഡ് ഗതാഗതത്തിനും ഹൈവേക്കുമായുള്ള ആവശ്യങ്ങളെ കുറിച്ച് പാർലമെൻറിൽ സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.


ഇങ്ങനെ അടുത്തടുത്ത് പ്രവർത്തിക്കുന്ന ടോൾ ബൂത്തുകൾ തെറ്റും നിയമവിരുദ്ധവുമാണെന്നും അവ ഉടൻ അടച്ചുപൂട്ടുമെന്നും കേന്ദ്രമന്ത്രി ഉറപ്പുനൽകി. ഗവൺമെൻറിന് ഇത്തരം ബൂത്തുകളിൽ നിന്ന് പണം ലഭിക്കുന്നുണ്ടെങ്കിലും അത് ജനങ്ങൾ സഹിക്കണമെന്നല്ല അർഥമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Union Transport Minister Nitin Gadkari has said that there will be only one toll booth within 60 km of the national highway and the rest will be closed within three months.

TAGS :

Next Story