Quantcast

ഫലസ്തീന് ധനസഹായം തേടി ഫേസ്ബുക്ക് പോസ്റ്റിട്ടു; യുപി പൊലീസ് കോണ്‍സ്റ്റബിളിന് സസ്പെന്‍ഷന്‍

ബറേലി സ്വദേശിയായ സുഹൈൽ അൻസാരിയെയാണ് സസ്പെന്‍ഡ് ചെയ്തത്

MediaOne Logo

Web Desk

  • Published:

    17 Oct 2023 12:28 PM IST

facebook
X

പ്രതീകാത്മക ചിത്രം

ലഖ്നോ: ഫലസ്തീന് ധനസഹായം തേടി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവച്ച യുപി പൊലീസ് കോണ്‍സ്റ്റബിളിന് സസ്പെന്‍ഷന്‍. ഫലസ്തീനികളെ സഹായിക്കാൻ സംഭാവനകൾ ആവശ്യപ്പെട്ട് യുഎസ് ആസ്ഥാനമായുള്ള ഒരു ചാരിറ്റി സംഘടനയുടെ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത് ദിവസങ്ങൾക്ക് ശേഷമാണ് സസ്പെന്‍ഡ് ചെയ്തത്.ഇയാള്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.

ബറേലി സ്വദേശിയായ സുഹൈൽ അൻസാരിയെയാണ് സസ്പെന്‍ഡ് ചെയ്തത്. ജില്ലാ പൊലീസിന്‍റെ ഡ്രോൺ നിരീക്ഷണ സംഘത്തിലും അന്‍സാരി ഉണ്ടായിരുന്നു.'ഒരു റീപോസ്റ്റ് ഒരു യുഎസ് ഡോളറിന് തുല്യമാണ്' എന്ന പോസ്റ്റ് കോൺസ്റ്റബിൾ തന്‍റെ ഫേസ്ബുക്ക് അക്കൗണ്ടിൽ ഷെയര്‍ ചെയ്തതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.''ശനിയാഴ്ച അദ്ദേഹത്തെ സസ്പെൻഡ് ചെയ്തു. വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അത് സർക്കിൾ ഓഫീസർ (സദർ) സന്ദീപ് സിംഗിനായിരിക്കും ചുമതല ”ലഖിംപൂർ ഖേരി പൊലീസ് സൂപ്രണ്ട് ഗണേഷ് സാഹ പറഞ്ഞു.

കഴിഞ്ഞയാഴ്ച ബറേലിയിലെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ ഫേസ്ബുക്ക് പോസ്റ്റ് വൈറലായതിനെ തുടർന്ന് സിറ്റി പൊലീസിനെ വിവരമറിയിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.ലഖിംപൂർ ഖേരി അഡീഷണൽ എസ്.പി നയ്‍പാല്‍ സിങ്ങിന്‍റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തെ തുടര്‍ന്നാണ് സസ്പെന്‍ഷന്‍. എന്നാല്‍ തന്‍റെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ ഫോണ്‍ ഉപയോഗിക്കുന്നതിനിടെ അബദ്ധത്തില്‍ പോസ്റ്റ് പങ്കുവച്ചതാണെന്നായിരുന്നു അന്‍സാരിയുടെ വിശദീകരണം.

ഇസ്രായേൽ-ഹമാസ് സംഘർഷവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ പോസ്റ്റ് ഇട്ടതിന് യുപി സർക്കാർ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുന്ന ആദ്യ സംഭവമാണിത്.ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ കാഴ്ചപ്പാടുകള്‍ക്ക് വിരുദ്ധമായ ഒരു പ്രവര്‍ത്തനവും സംസ്ഥാനത്ത് അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ വ്യക്തമാക്കിയിരുന്നു.

TAGS :

Next Story