Quantcast

കനത്ത മഴ: ഉത്തർപ്രദേശിൽ വീടിന്റെ മതിലിടിഞ്ഞ് വീണ് 9 മരണം

ഉന്നാവിൽ വീടിന്റെ മേൽക്കൂര വീണ് രണ്ട് കുട്ടികൾ ഉൾപ്പടെ മൂന്ന് പേരും മരിച്ചു

MediaOne Logo

Web Desk

  • Updated:

    2022-09-16 04:50:50.0

Published:

16 Sept 2022 10:00 AM IST

കനത്ത മഴ: ഉത്തർപ്രദേശിൽ വീടിന്റെ മതിലിടിഞ്ഞ് വീണ് 9 മരണം
X

കനത്ത മഴ : കനത്ത മഴയിൽ ഉത്തർപ്രദേശിൽ 12 മരണം. ലഖ്‌നൗവിൽ വീടിന്റെ മതിലിടിഞ്ഞ് വീണ് 9 പേരും ഉന്നാവിൽ വീടിന്റെ മേൽക്കൂര വീണ് രണ്ട് കുട്ടികൾ ഉൾപ്പടെ മൂന്ന് പേരും മരിച്ചു.

ലഖ്‌നൗവിൽ ദിൽകുഷ് ഏരിയയിലെ ആർമി എൻക്ലേവിലാണ് 9 പേരുടെ മരണത്തിനിടയാക്കി മതിലിടിഞ്ഞ് വീണത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. ആർമി എൻക്ലേവിന് പുറത്ത് കുടിലുകളിൽ താമസിച്ചിരുന്ന തൊഴിലാളികളാണ് മരിച്ചത്. മതിലിന്റെ അവശിഷ്ടങ്ങളിൽ നിന്ന് പൊലീസും രക്ഷാപ്രവർത്തകരും ചേർന്ന് ഒരാളെ രക്ഷപെടുത്തി.

കുറച്ച് ദിവസങ്ങളായി കനത്ത മഴയിൽ വലയുകയാണ് യുപി. രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

TAGS :

Next Story