Quantcast

കോവിഡ്; യുപിയിൽ സ്‌കൂളുകൾ തുറക്കില്ല

ശനിയാഴ്ച പതിനയ്യായിരത്തോളം കോവിഡ് കേസുകളാണ് യുപിയിൽ റിപ്പോർട്ട് ചെയ്തത്.

MediaOne Logo

Web Desk

  • Updated:

    2022-01-16 10:05:50.0

Published:

16 Jan 2022 3:29 PM IST

കോവിഡ്; യുപിയിൽ സ്‌കൂളുകൾ തുറക്കില്ല
X

ലഖ്‌നൗ: കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട സ്‌കൂളുകൾ വേഗത്തിൽ തുറക്കേണ്ടതില്ലെന്ന് യുപി സർക്കാർ. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ജനുവരി 23 വരെ അടച്ചിടുമെന്ന് സർക്കാർ അറിയിച്ചു. ജനുവരി അഞ്ചിനാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ സർക്കാർ തീരുമാനിച്ചത്. 16 വരെയായിരുന്നു അടച്ചിടൽ.

11,12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈനായി ക്ലാസുകൾ നടക്കും. 15-18 വയസ്സുള്ള വിദ്യാർത്ഥികൾക്ക് വാക്‌സിനേഷൻ ക്യാംപുകൾ സംഘടിപ്പിക്കാൻ സ്‌കൂളുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ജനുവരി 30 വരെ തെലങ്കാനയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു.

ശനിയാഴ്ച പതിനയ്യായിരത്തോളം കോവിഡ് കേസുകളാണ് യുപിയിൽ റിപ്പോർട്ട് ചെയ്തത്. കോവിഡ് രണ്ടാം തരംഗം ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനങ്ങളിലൊന്നാണ് ഉത്തർപ്രദേശ്. യോഗി ആദിത്യനാഥ് സർക്കാർ കോവിഡ് കൈകാര്യം ചെയ്ത രീതി ഏറെ വിമർശിക്കപ്പെട്ടിരുന്നു.

TAGS :

Next Story