Quantcast

റീഫണ്ട് വൈകി; എയർ ഇന്ത്യ പിഴയടക്കം 122 മില്യൺ ഡോളർ നൽകണമെന്ന് യു.എസ് ഡിപ്പാർട്‌മെൻറ്

എയർ ഇന്ത്യയടക്കം ആറു എയർലൈൻസുകൾ 600 മില്യൺ ഡോളർ യാത്രക്കാർക്ക് മടക്കി നൽകാൻ സമ്മതിച്ചതായി യു.എസ് ഡിപ്പാർട്ട്‌മെൻറ് ഓഫ് ട്രാൻസ്‌പോർട്ടേഷൻ

MediaOne Logo

Web Desk

  • Published:

    15 Nov 2022 3:07 PM GMT

റീഫണ്ട് വൈകി; എയർ ഇന്ത്യ പിഴയടക്കം  122  മില്യൺ ഡോളർ നൽകണമെന്ന് യു.എസ് ഡിപ്പാർട്‌മെൻറ്
X

ടാറ്റ ഗ്രൂപ്പ് ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയ്ക്ക് തിരിച്ചടിയായി യു.എസ് ഉത്തരവ്. കോവിഡ് കാലത്ത് യാത്ര ഒഴിവാക്കുകയും മാറ്റിവെക്കുകയും ചെയ്ത സംഭവങ്ങളിൽ യാത്രക്കാർക്ക് 121.5 മില്യൺ ഡോളർ മടക്കി നൽകണമെന്ന് യു.എസ് അധികൃതർ ഉത്തരവിട്ടും. പണം മടക്കിനൽകുന്നതിൽ അതീവ കാലതാമസമുണ്ടായതിനാൽ 1.4 മില്യൺ ഡോളർ പിഴയൊടുക്കാനും നിർദേശിച്ചു.

എയർ ഇന്ത്യയടക്കം ആറു എയർലൈൻസുകൾ 600 മില്യൺ ഡോളർ യാത്രക്കാർക്ക് മടക്കി നൽകാൻ സമ്മതിച്ചതായി യു.എസ് ഡിപ്പാർട്ട്‌മെൻറ് ഓഫ് ട്രാൻസ്‌പോർട്ടേഷൻ തിങ്കാളാഴ്ച അറിയിച്ചു. 'ആവശ്യപ്രകാരം റീഫണ്ട് ചെയ്തു നൽകുക'യെന്ന എയർ ഇന്ത്യാ നയം തങ്ങളുടെ മാനദണ്ഡങ്ങൾക്കെതിരാണെന്നും വിമാനങ്ങൾ സർവീസ് ഒഴിവാക്കുകയോ സമയമാറ്റം വരുത്തകയോ ചെയ്താൽ ടിക്കറ്റ് തുക മടക്കി നൽകണമെന്നും ഡിപ്പാർട്ട്‌മെൻറ് അധികൃതർ വ്യക്തമാക്കി. യു.എസ്സ് വകുപ്പിന് നൽകപ്പെട്ട 1900ത്തിലേറെ പരാതികളിൽ പകുതിയിലേറെയും തീർപ്പാക്കാൻ എയർ ഇന്ത്യ 100 ദിവസമെടുത്തതായി അന്വേഷണത്തിൽ കണ്ടെത്തി. റീഫണ്ട് എത്ര സമയത്തിനുള്ളിൽ ചെയ്യാനാകുമെന്ന് വ്യക്തമാക്കാനും എയർ ഇന്ത്യക്കായില്ല.

എയർ ഇന്ത്യയെ കൂടാതെ, ഫ്രോണ്ടിയർ, ടിഎപി പോർച്ചുഗൽ, എയ്റോ മെക്സിക്കോ, ഇഐ എഐ, അവിയാൻക എന്നിവയും പിഴ ചുമത്തപ്പെട്ട വിമാനക്കമ്പനികളാണ്. 222 മില്യൺ ഡോളർ റീഫണ്ടും 2.2 മില്യൺ ഡോളർ പിഴയും നൽകാനാണ് ഫ്രോണ്ടിയറിനോട് ഉത്തരവിട്ടത്. TAP പോർച്ചുഗൽ 126.5 മില്യൺ ഡോളർ റീഫണ്ടും 1.1 മില്യൺ പിഴയും നൽകും. അവിയാൻക 76.8 മില്യൺ ഡോളർ റീഫണ്ടും 750,000 പിഴയും ഇഐ എഐ 61.9 മില്യൺ ഡോളർ റീഫണ്ടും 900,000 പിഴയും നൽകണം. എയ്റോ മെക്സിക്കോ 13.6 മില്യൺ ഡോളർ റീഫണ്ടും 900,00 പിഴയും കൊടുക്കണം.

US Department of Transportation for flights orders Air India to refund $122 million to passengers

Next Story