Quantcast

മംഗളൂരുവിൽ കോൺഗ്രസിന്റെ യു.ടി ഖാദർ ബഹുദൂരം മുന്നിൽ

മംഗളൂരു മണ്ഡലത്തിൽ നിന്ന് നാല് തവണ തെരഞ്ഞെടുക്കപ്പെട്ട യു ടി ഖാദർ തീരദേശ കർണാടക മേഖലയിൽ കോൺഗ്രസിന്റെ ശക്തമായ സാന്നിധ്യവും നേതാവുമാണ്.

MediaOne Logo

Web Desk

  • Published:

    13 May 2023 5:54 AM GMT

UT Khader Fareed, KarnatakaElectionResults2023
X

യു.ടി ഖാദര്‍- കോണ്‍ഗ്രസ്

ബംഗളൂരു: ദക്ഷിണകന്നഡയിൽ മലയാളിയും കോൺഗ്രസ് സ്ഥാനാർഥിയുമായ യു.ടി ഖാദർ ഫരീദ് മുന്നിൽ. മംഗളൂരു മണ്ഡലത്തിൽ നിന്നാണ് ഫരീദ് ജനവിധി തേടുന്നത്. മംഗളൂരു മണ്ഡലത്തിൽ നിന്ന് നാല് തവണ തെരഞ്ഞെടുക്കപ്പെട്ട യു.ടി ഖാദർ തീരദേശ കർണാടക മേഖലയിൽ കോൺഗ്രസിന്റെ ശക്തമായ സാന്നിധ്യവും നേതാവുമാണ്.

അഞ്ചാം തവണയും ജനവിധി തേടുന്ന ഖാദറിന് ബി.ജെ.പിയും എസ്.ഡി.പി.ഐയുമൊക്കെയാണ് വെല്ലുവിളിയുയര്‍ത്തിയത്. ബി.ജെ.പിയുടെ സതീഷ് കുമ്പള, എസ്.ഡി.പി.ഐ ദേശീയ സെക്രട്ടറി റിയാസ് ഫറങ്കിപ്പേട്ട് എന്നിവരാണ് അദ്ദേഹത്തിന്റെ എതിര്‍ സ്ഥാനാര്‍തികള്‍. ഒടുവിലത്തെ റിപ്പോർട്ടുകൾ പ്രകാരം യു.ടി ഖാദർ 19204 വോട്ടുകൾ നേടിയപ്പോൾ രണ്ടാം സ്ഥാനത്തുള്ള ബി.ജെ.പി സ്ഥാനാർഥി നേടിയത് 9981 വോട്ടുകളാണ്. വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്.

അതേസമയം കർണാടക തെരഞ്ഞെടുപ്പ് ഫലം പുരോഗമിക്കുമ്പോൾ കോൺഗ്രസ് മുന്നേറ്റമാണ് വ്യക്തമാകുന്നത്. ഒടുവിലത്തെ ലീഡ് നിലയനുസരിച്ച് കോൺഗ്രസ് കേവലഭൂരിപക്ഷം പിന്നിട്ടുകഴിഞ്ഞു. 117 സീറ്റുകളിലാണ് കോൺഗ്രസ് മുന്നിട്ട്‌നിൽക്കുന്നത്. 224 അംഗ നിയമസഭയിൽ 113 അംഗളാണ് ഭൂരിപക്ഷത്തിന് വേണ്ടത്. അതേസമയം രാഷ്ട്രീയകുതിരക്കച്ചവടം തടയാനുള്ള ശ്രമങ്ങൾ കോൺഗ്രസ് നേതൃത്വം നേരത്തെ ആരംഭിച്ചുകഴിഞ്ഞു.

ബംഗളൂരുവിലേക്ക് എത്താൻ കോൺഗ്രസ് എം.എൽ.എമാർക്ക് പാര്‍ട്ടി നിർദേശം നൽകിക്കഴിഞ്ഞു. ഇതിനായി വിമാനമുൾപ്പെടെയുള്ള തയ്യാറെടുപ്പുകൾ കോൺഗ്രസ് തയ്യാറാക്കിക്കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ. കോൺഗ്രസ് അദ്ധ്യക്ഷൻ ഡി.കെ ശിവകുമാറാണ് ഇതിന് നേതൃത്വം കൊടുക്കുന്നത്. എം.എല്‍.എമാരെ സമീപിക്കാനുള്ള ബി.ജെ.പിയുടെ ശ്രമം തുടക്കത്തിലെ തടയുകയാണ് കോണ്‍ഗ്രസ്. അതേസമയം വോട്ടെണ്ണി തുടങ്ങിയപ്പോൾ തന്നെ കോൺഗ്രസ് മുന്നേറ്റമായിരുന്നു. കോൺഗ്രസിനാണ് മേൽക്കൈ എങ്കിലും ലീഡ് നിലകൾ അടിക്കടിമാറുന്നുണ്ട്. ഒരു നേരത്ത് 130 സീറ്റുകളിൽ ലീഡ് നേടിയ കോൺഗ്രസ് ഇപ്പോൾ 117ലേക്ക് എത്തിയിട്ടുണ്ട്.

TAGS :

Next Story