Quantcast

ഗ്യാൻവാപി മസ്ജിദിൽ ശാസ്ത്രീയ പരിശോധന ഇന്ന്

കോടതിയുടെ ഉത്തരവ് ഉളളതിനാൽ ശിവലിംഗം കണ്ടെത്തിയെന്ന് പറയുന്ന ജലധാര ഭാഗം ഒഴിവാക്കിയാണ് പരിശോധന.

MediaOne Logo

Web Desk

  • Updated:

    2023-07-23 20:05:25.0

Published:

23 July 2023 7:59 PM GMT

ഗ്യാൻവാപി മസ്ജിദിൽ ശാസ്ത്രീയ പരിശോധന ഇന്ന്
X

ഡൽഹി: ഗ്യാൻവാപി മസ്ജിദിൽ ശാസ്ത്രീയ പരിശോധന ഇന്ന് നടക്കും. വാരണാസി ജില്ലാകോടതിയുടെ ഉത്തരവ് പ്രകാരം പുരാവസ്തു വകുപ്പാണ് സർവെ നടത്തുക. കോടതിയുടെ ഉത്തരവ് ഉളളതിനാൽ ശിവലിംഗം കണ്ടെത്തിയെന്ന് പറയുന്ന ജലധാര ഭാഗം ഒഴിവാക്കിയാണ് പരിശോധന. രാവിലെ ഏഴ് മുതൽ പന്ത്രണ്ട് മണി വരെയാണ് സർവെ നടക്കും.

സർവേ തടയണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ് കമ്മറ്റി നൽകിയ ഹരജി സുപ്രീംകോടതിയിൽ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ ഇന്ന് പരാമർശിക്കും. കാശി വിശ്വനാഥ ക്ഷേത്രത്തിനോട് ചേർന്നുള്ള ഗ്യാൻവാപി മസ്ജിദിൽ പുരാതന ഹൈന്ദവ ക്ഷേത്രത്തിന്റെ അടയാളങ്ങളുണ്ടെന്ന് അവകാശപ്പെട്ട് നാല് ഹിന്ദു സ്ത്രീകൾ നൽകിയ ഹരജിയിലാണ് കോടതി പരിശോധന നടത്താൻ‍ ഉത്തരവ് ഇട്ടത്.

TAGS :

Next Story