Quantcast

കനത്ത മഴ, വെള്ളപ്പൊക്കം; ബിരിയാണി ചെമ്പോടെ നടുറോഡിൽ- വീഡിയോ വൈറൽ

ബിരിയാണി ഓർഡർ ചെയ്ത് കാത്തിരിക്കുന്നവർ തീർത്തും നിരാശരാകുമെന്ന അടിക്കുറിപ്പോടെയാണ് ട്വിറ്ററിൽ വീഡിയോ പ്രത്യക്ഷപ്പെട്ടത്.

MediaOne Logo

Web Desk

  • Updated:

    2022-08-30 10:26:05.0

Published:

1 Aug 2022 3:14 PM IST

കനത്ത മഴ, വെള്ളപ്പൊക്കം; ബിരിയാണി ചെമ്പോടെ നടുറോഡിൽ- വീഡിയോ വൈറൽ
X

ഹൈദരാബാദ്: ബിരിയാണിച്ചെമ്പ് വെള്ളത്തില്‍ ഒലിച്ച് പോകുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഹൈദരാബാദില്‍ കഴിഞ്ഞദിവസം പെയ്ത കനത്തമഴയില്‍ അദീബ ഹോട്ടലിന് സമീപത്തുണ്ടായ വെള്ളക്കെട്ടിലൂടെയാണ് ബിരിയാണി പാത്രങ്ങള്‍ ഒലിച്ചുപോയത്. ബിരിയാണി ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കുന്നവര്‍ തീര്‍ത്തും നിരാശരാകുമെന്ന അടിക്കുറിപ്പോടെയാണ് ട്വിറ്ററില്‍ വീഡിയോ പ്രത്യക്ഷപ്പെട്ടത്.



രണ്ട് വലിയ ബിരിയാണിച്ചെമ്പ് വെള്ളത്തിലൂടെ ഒഴുകിപ്പോകുന്നത് ദൃശ്യങ്ങളില്‍ കാണാം. നിമിഷങ്ങള്‍ക്കുള്ളില്‍ നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്തതും രസകരമായ കമന്‍റുകളുമായി രംഗത്തെത്തിയതും.

രാജ്യത്തിന്റെ പലഭാഗങ്ങളിലും അതിശക്തമായ മഴ തുടരുകയാണ്. തെലങ്കാനയില്‍ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. കഴിഞ്ഞ രണ്ടുദിവസമായി വൃഷ്ടിപ്രദേശങ്ങളിൽ പെയ്ത കനത്തമഴയിൽ ഹൈദരാബാദിലൂടെ ഒഴുകുന്ന മൂസി നദി നിറഞ്ഞു കവിഞ്ഞിരുന്നു.

TAGS :

Next Story