Quantcast

മധ്യപ്രദേശിലെ ക്രൈസ്തവ ദേവാലയങ്ങൾ തകർക്കുമെന്ന് വിശ്വഹിന്ദു പരിഷത്തിന്റെ ഭീഷണി

നേരത്തെയും മധ്യപ്രദേശിൽ നിരവധി തവണ ക്രൈസ്തവർക്കു നേരെ ഹിന്ദുത്വ സംഘടനകൾ ആക്രമണം നടത്തിയിട്ടുണ്ട്.

MediaOne Logo

Web Desk

  • Published:

    25 Sep 2021 12:14 PM GMT

മധ്യപ്രദേശിലെ ക്രൈസ്തവ ദേവാലയങ്ങൾ തകർക്കുമെന്ന് വിശ്വഹിന്ദു പരിഷത്തിന്റെ ഭീഷണി
X

മധ്യപ്രദേശിലെ ഞായറാഴ്ച്ച ക്രൈസ്തവ ദേവാലയങ്ങൾ തകർക്കുമെന്ന് വിശ്വഹിന്ദു പരിഷത്തിന്റെ ഭീഷണി. മധ്യപ്രദേശ്-ഗുജറാത്ത് അതിർത്തിയിലെ ബറോഡയോട് അതിർത്തി പങ്കിടുന്ന ജാബുവയിലെ ക്രൈസ്തവ ദേവാലയങ്ങൾ പൊളിക്കുമെന്നാണ് സംഘടനയുടെ ഭീഷണി. ഇതുസംബന്ധിച്ച് ബിഷപ്പ് പോൾ മുനിയയുടെ നേതൃത്വത്തിലുള്ള നിവേദക സംഘം ജില്ലാ കളക്ടറെ സമീപിച്ചു. കൂടാതെ ക്രൈസ്തവർക്കെതിരേ നിരന്തരമായി നടക്കുന്ന അതിക്രമങ്ങൾ തടയാൻ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിനും മധ്യപ്രദേശ് മുഖ്യമന്ത്രിക്കും ഗവർണർക്കും സംഘം നിവേദനമയച്ചു. നിലവിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്.

നേരത്തെയും മധ്യപ്രദേശിൽ നിരവധി തവണ ക്രൈസ്തവർക്കു നേരെ ഹിന്ദുത്വ സംഘടനകൾ ആക്രമണം നടത്തിയിട്ടുണ്ട്. മേഖലയിലെ എല്ലാ ചർച്ചുകളും അടച്ചുപൂട്ടണമെന്ന് ആസാദ് പ്രേംസിങ് എന്ന വി.എച്ച്.പി നേതാവ് ഈ വർഷമാദ്യം ആവശ്യമുയർത്തിയിരുന്നു. ഇതു സംബന്ധിച്ച് പൊലീസിലും റവന്യൂ വകുപ്പിലും പരാതി നൽകിയെങ്കിലും നടപടികളൊന്നുമുണ്ടായില്ല. പകരം റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ ക്രൈസ്തവ പുരോഹിതൻമാരോട് തന്റെ മുന്നിൽ ഹാജരായി തങ്ങളുടെ പ്രവർത്തന രീതി വിശദീകരിക്കാനാണ് ആവശ്യപ്പെട്ടതെന്നാണ് ആരോപണം.

എങ്ങനെയാണ് പുരോഹിത നിയമനമെന്ന് വ്യക്തമാക്കണമെന്നും പ്രലോഭനത്തിലൂടെയോ ബലപ്രയോഗത്തിലൂടെയോ അല്ല ക്രൈസ്തവരായതെന്ന് സാക്ഷ്യപ്പെടുത്തണമെന്നും ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടതായും ആക്ഷേപമുണ്ട്.

TAGS :

Next Story