Quantcast

ഇരയുടെ മാതാപിതാക്കള്‍ക്കൊപ്പമുള്ള ഫോട്ടോ പ്രചരിപ്പിച്ചു; രാഹുൽ ഗാന്ധിക്കെതിരെ കടുത്ത നിലപാടുമായി ദേശീയ ബാലാവകാശ കമ്മീഷൻ

പോസ്റ്റ്‌ പിൻവലിക്കാത്തതിന് രാഹുൽ ഗാന്ധിക്കെതിരെയും ട്വിറ്ററിനെതിരെയും നടപടി വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    28 July 2023 6:50 AM IST

ഇരയുടെ മാതാപിതാക്കള്‍ക്കൊപ്പമുള്ള ഫോട്ടോ പ്രചരിപ്പിച്ചു; രാഹുൽ ഗാന്ധിക്കെതിരെ കടുത്ത നിലപാടുമായി ദേശീയ ബാലാവകാശ കമ്മീഷൻ
X

ന്യൂഡല്‍ഹി: ലൈംഗിക അതിക്രമത്തിനിരയായ പെൺകുട്ടിയുടെ മാതാപിതാക്കൾക്കൊപ്പമുള്ള ഫോട്ടോ രാഹുൽ ഗാന്ധി ട്വിറ്ററിൽ പോസ്റ്റ്‌ ചെയ്ത സംഭവത്തില്‍ രാഹുൽ ഗാന്ധിക്കെതിരെ കടുത്ത നിലപാടുമായി ദേശീയ ബാലാവകാശ കമ്മീഷൻ ഡൽഹി ഹൈക്കോടതിയിൽ. ഇരയുടെ മാതാപിതാക്കൾക്കൊപ്പമുള്ള ഫോട്ടോ രാഹുൽ ഗാന്ധി ട്വിറ്ററിൽ പോസ്റ്റ്‌ ചെയ്തത് ഗുരുതരമായ കുറ്റകൃത്യമാണെന്ന് കമ്മീഷൻ കോടതിയെ അറിയിച്ചു.

പോസ്റ്റ്‌ പിൻവലിക്കാത്തതിന് രാഹുൽ ഗാന്ധിക്കെതിരെയും ട്വിറ്ററിനെതിരെയും നടപടി വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുൽ ഗാന്ധിക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് ബാലാവകാശ കമ്മീഷൻ കോടതിയെ നിലപാട് അറിയിച്ചത്. 2021ൽ ഡൽഹി കന്റോൺമെന്റിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പെൺകുട്ടിയുടെ മാതാപിതാക്കളോടൊപ്പമുള്ള ഫോട്ടോ രാഹുൽ ഗാന്ധി സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചുവെന്നാണ് ആരോപണം.

TAGS :

Next Story