Quantcast

കെജ്‍രിവാളിന്‍റെ പേഴ്സണൽ സ്റ്റാഫ് ബിഭവ് കുമാറിനെ പുറത്താക്കി

2007ലെ കേസിൽ വിജിലൻസ് ഡയറക്ടറേറ്റാണ് ബിഭവ് കുമാറിനെ പുറത്താക്കിയത്.

MediaOne Logo

Web Desk

  • Published:

    11 April 2024 4:56 AM GMT

Arvind Kejriwal
X

അരവിന്ദ് കെജ്‍രിവാള്‍

ഡല്‍ഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്‍റെ പേഴ്സണൽ സ്റ്റാഫ് ബിഭവ് കുമാറിനെ പുറത്താക്കി. 2007ലെ കേസിൽ വിജിലൻസ് ഡയറക്ടറേറ്റാണ് ബിഭവ് കുമാറിനെ പുറത്താക്കിയത്. സർക്കാർ ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തി, കയ്യേറ്റം ചെയ്തു എന്നതാണ് ആരോപണം.

മദ്യനയക്കേസില്‍ ഇ.ഡി കുമാറിനെ തിങ്കളാഴ്ച ചോദ്യം ചെയ്തതിനു പിന്നാലെയാണ് നടപടി. കേന്ദ്ര സിവിൽ സർവീസ് ചട്ടങ്ങൾ ലംഘിച്ചാണ് കുമാറിന്‍റെ താല്‍ക്കാലിക നിയമനമെന്നും ഉടൻ പിരിച്ചുവിട്ടതായും സ്‌പെഷ്യൽ സെക്രട്ടറി (വിജിലൻസ്) വൈവിവിജെ രാജശേഖർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.

വിജിലന്‍സിന്‍റെ നടപടിക്കെതിരെ ആം ആദ്മി പാര്‍ട്ടി നേതാവ് ജാസ്മിന്‍ ഷാ രംഗത്തെത്തി. ''മദ്യനയവുമായി ബന്ധപ്പെട്ട വ്യാജക്കേസില്‍ ആദ്യം അറസ്റ്റിലാകുന്നത് ഡൽഹി മുഖ്യമന്ത്രിയാണ്. ഇപ്പോൾ പ്രൈവറ്റ് സെക്രട്ടറി ഉൾപ്പെടെയുള്ള മുഴുവൻ ജീവനക്കാരെയും പിരിച്ചുവിടാൻ തുടങ്ങിയിരിക്കുന്നു.ആം ആദ്മി പാർട്ടിയെ ഇല്ലാതാക്കുക എന്നത് മാത്രമാണ് ബി.ജെ.പിയുടെ ലക്ഷ്യം എന്നതിൽ സംശയമില്ല. ദേശീയ തലസ്ഥാനത്ത് ജനാധിപത്യം തകർക്കപ്പെടുകയാണ്'' അദ്ദേഹം കുറിച്ചു.

TAGS :

Next Story