Quantcast

ജൂലാനയില്‍ വിനേഷ് ഫോഗട്ടിന് ലീഡ്

ബിജെപിയുടെ യുവനേതാവ് ക്യാപ്റ്റന്‍ യോഗേഷ് ബൈരാഗിയാണ് ഫോഗട്ടിന്‍റെ എതിരാളി

MediaOne Logo

Web Desk

  • Updated:

    2024-10-08 03:03:22.0

Published:

8 Oct 2024 8:25 AM IST

vinesh phogat
X

ചണ്ഡീഗഡ്: ഹരിയാനയിലെ ജൂലാന മണ്ഡലത്തില്‍ കന്നിയങ്കത്തിനിറങ്ങിയ ഗുസ്തിതാരം വിനേഷ് ഫോഗട്ടിന് 1312 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. ബിജെപിയുടെ യുവനേതാവ് ക്യാപ്റ്റന്‍ യോഗേഷ് ബൈരാഗിയാണ് ഫോഗട്ടിന്‍റെ എതിരാളി.

ഫോഗട്ടിനെ സ്ഥാനാർഥിയാക്കിയതിലൂടെ ഹരിയാനയിൽ മുന്നേറ്റം നടത്താമെന്ന കണക്ക് കൂട്ടലിലായിരുന്നു കോണ്‍ഗ്രസ്. ഒളിമ്പിക്സ് വേദിയിൽ നിന്നും മെഡൽ നഷ്ടത്തിന്റെ നിരാശയിൽ മടങ്ങി വന്ന വിനേഷ് ഫോഗട്ടിനെ കോണ്‍ഗ്രസ് ചേര്‍ത്തുപിടിച്ച് ജൂലാനയില്‍ രംഗത്തിറക്കുകയായിരുന്നു. വിനേഷിനൊപ്പം കോൺഗ്രസിൽ ചേർന്ന ബജരംഗ് പൂനിയയെ കിസാൻ കോൺഗ്രസിന്റെ ദേശീയ വർക്കിങ് പ്രസിഡന്റ്‌ ആക്കിയിരുന്നു.

TAGS :

Next Story