Quantcast

സ്മൈൽ പ്ലീസ്...! ഫണം വിടർത്തി കാമറക്ക് പോസ് ചെയ്യുന്ന മൂന്ന് മൂർഖന്മാർ; ഫോട്ടോ വൈറൽ

മരത്തില്‍ ചുറ്റിപ്പിണഞ്ഞ് നില്‍ക്കുന്ന പാമ്പുകളുടെ ചിത്രം ഒരേ സമയം കൗതുകവും ഭയവും ഉണര്‍ത്തുന്നതാണ്.

MediaOne Logo

Web Desk

  • Updated:

    2021-11-18 05:29:54.0

Published:

18 Nov 2021 5:26 AM GMT

സ്മൈൽ പ്ലീസ്...! ഫണം വിടർത്തി കാമറക്ക് പോസ് ചെയ്യുന്ന മൂന്ന് മൂർഖന്മാർ; ഫോട്ടോ വൈറൽ
X

വലിപ്പമുള്ള മൂന്ന് മൂര്‍ഖന്‍ പാമ്പുകള്‍ ഭംഗിയായി പോസ് ചെയ്യുന്ന ഒരു ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ഐ.എഫ്​.എസ്​ ഓഫീസർ സുശാന്ത നന്ദയാണ് ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. മഹാരാഷ്​ട്രയിലെ ഹരിസാല്‍ കാട്ടില്‍വെച്ച്​ പകർത്തിയ പാമ്പുകളുടേതാണ് ചിത്രം.

'ഒരേ സമയം മൂന്ന്​ നാഗങ്ങൾ നിങ്ങളെ അനുഗ്രഹിക്കുമ്പോൾ' എന്ന ക്യാപ്ഷനും സുശാന്ത നന്ദ നല്‍കിയിട്ടുണ്ട്. മരത്തില്‍ ചുറ്റിപ്പിണഞ്ഞ്, ഫണം വിടര്‍ത്തി നില്‍ക്കുന്ന പാമ്പുകളുടെ ചിത്രം ഒരേ സമയം കൗതുകവും ഭയവും ഉണര്‍ത്തുന്നതാണ്.

കഴിഞ്ഞ ദിവസം 'ഇന്ത്യൻ വൈൽഡ്​ ലൈഫ്​' എന്ന ഫേസ്ബുക്ക് പേജിലാണ് ഈ ചിത്രം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഒരുലക്ഷത്തിലധികം മെമ്പര്‍മാരുള്ള ഗ്രൂപ്പില്‍ ചിത്രം പങ്കുവെച്ചത് രാജേന്ദ്ര സെമാല്‍ക്കര്‍ എന്നയാളായിരുന്നു. സുശാന്ത നന്ദയുടെ പോസ്റ്റ് വന്നതോടെ ആയിരക്കണക്കിനാളുകളാണ് ഫോട്ടോ കണ്ടതും കമന്‍റു ചെയ്ചതതും.

TAGS :

Next Story