Quantcast

വിശാഖപട്ടണം ആന്ധ്രയുടെ തലസ്ഥാനം; പ്രഖ്യാപനവുമായി മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി

തെലങ്കാന സംസ്ഥാനം രൂപീകരിച്ചപ്പോൾ നേരത്തെ ആന്ധ്രയുടെ തലസ്ഥാനമായിരുന്ന ഹൈദരാബാദ് തെലങ്കാനയുടെ ഭാഗമായിരുന്നു

MediaOne Logo

Web Desk

  • Published:

    31 Jan 2023 9:25 AM GMT

Andhra Pradesh New Capital Visakhapatnam
X

വിശാഖപട്ടണം

വിശാഖപട്ടണം: ആന്ധ്ര പ്രദേശിന്‍റെ തലസ്ഥാനം വിശാഖപട്ടണത്തേക്കു മാറ്റും. മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. തെലങ്കാന സംസ്ഥാനം രൂപീകരിച്ചപ്പോൾ നേരത്തെ ആന്ധ്രയുടെ തലസ്ഥാനമായിരുന്ന ഹൈദരാബാദ് തെലങ്കാനയുടെ ഭാഗമായിരുന്നു.

"വരാനിരിക്കുന്ന ദിവസങ്ങളിൽ നമ്മുടെ തലസ്ഥാനമാകാൻ പോകുന്ന വിശാഖപട്ടണത്തിലേക്ക് നിങ്ങളെ ക്ഷണിക്കുന്നു"- മാർച്ച് 3, 4 തിയ്യതികളിൽ വിശാഖപട്ടണത്ത് നടക്കുന്ന നിക്ഷേപക സംഗമത്തിലേക്ക് ആളുകളെ ക്ഷണിച്ചുകൊണ്ടാണ് ജഗൻ മോഹൻ റെഡ്ഡിയുടെ പ്രഖ്യാപനം. താന്‍ വിശാഖപട്ടണത്തേക്ക് ഉടന്‍ മാറുമെന്നും ജഗൻ മോഹൻ റെഡ്ഡി പറഞ്ഞു.

ആന്ധ്ര പ്രദേശിൽ നിന്ന് തെലങ്കാന വിഭജിച്ച് ഹൈദരാബാദ് തലസ്ഥാനമാക്കിയതിന് ശേഷമുള്ള ഒമ്പതാം വർഷത്തിലാണ് പുതിയ തലസ്ഥാനം പ്രഖ്യാപിച്ചത്. തീരദേശ നഗരമായ വിശാഖപട്ടണം ആന്ധ്ര പ്രദേശിലെ ഏറ്റവും വലുതും ജനസംഖ്യയുള്ളതുമായ നഗരമാണ്.

ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള ആന്ധ്ര സർക്കാർ 2015ൽ കൃഷ്ണ നദിയുടെ തീരത്തുള്ള അമരാവതിയെ പുതിയ തലസ്ഥാനമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ 2020ൽ അമരാവതി, വിശാഖപട്ടണം, കർണൂൽ എന്നീ മൂന്ന് സ്ഥലങ്ങളെ തലസ്ഥാനങ്ങളാക്കാന്‍ നീക്കം നടന്നു. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ നീക്കം ഉപേക്ഷിക്കുകയായിരുന്നു. വിശാഖപട്ടണത്തെ പുതിയ തലസ്ഥാനമായി പ്രഖ്യാപിക്കുകയും ചെയ്തു.

Summary- Visakhapatnam will be Andhra Pradeshs new capital, Chief Minister Jagan Mohan Reddy announced today

TAGS :

Next Story