Quantcast

ഇനിയും കാത്തിരിക്കണം, ഐഫോണ്‍13 കയ്യില്‍ കിട്ടാന്‍

മികച്ച ക്യാമറ, ചെറിയ നോച്ച്, വേഗമേറിയ ചിപ്പ് , ദൈര്‍ഘ്യമേറിയ ബാറ്ററി 5ജി എന്നിവയാണ് ഐഫോണ്‍13ന്റെ സവിശേഷതകള്‍.

MediaOne Logo

Web Desk

  • Published:

    18 Sep 2021 8:00 AM GMT

ഇനിയും കാത്തിരിക്കണം, ഐഫോണ്‍13 കയ്യില്‍ കിട്ടാന്‍
X

ഐഫോണ്‍ പുതുതായി പുറത്തിറക്കിയ ഐഫോണ്‍13 പ്രോ മാക്‌സ് ഇന്ത്യയില്‍ കിട്ടാന്‍ ഇനിയും കാത്തിരിക്കണം. ഒക്ടോബര്‍ നാലിനും ഒന്‍പതിനും ഇടയിലായിരിക്കും ഐഫോണ്‍ 13 സീരീസിലെ ഏറ്റവും ചെലവേറിയ ഫോണ്‍ ഇന്ത്യന്‍ ഉപഭോക്താക്കളുടെ കയ്യില്‍ കിട്ടുക. 1,79,900 രൂപയാണ് വില.

ഐഫോണ്‍13, ഐഫോണ്‍13 മിനി, ഐഫോണ്‍13 പ്രോ, എഫോണ്‍13 പ്രോ മാക്‌സ് എന്നീ മോഡലുകളാണ് ആപ്പിള്‍ പുതുതായി അവതരിപ്പിച്ചത്. ഫോണുകളുടെ പ്രീബുക്കിങ് ഓണ്‍ലൈന്‍ സറ്റോറുകളില്‍ ആരംഭിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 24 മുതല്‍ ഉപഭോക്താക്കള്‍ക്ക് ഫോണ്‍ കിട്ടിത്തുടങ്ങും.

ഐഫോണ്‍ 13 മിനിക്ക് വിവിധ സ്‌റ്റോറേജ് വേരിയന്റുകളിലായി 69,900 മുതല്‍ 99,900 രൂപയും ഐഫോണ്‍ 13 ന് 79,900 - 1,09,900. ഐഫോണ്‍13 പ്രോ 1,19,900 - 1,49,900. ഐഫോണ്‍13 പ്രോ മാക്‌സ് 1,29,900 - 1,79,900 എന്നിങ്ങനെയാണ് വില. മികച്ച ക്യാമറ, ചെറിയ നോച്ച്, വേഗമേറിയ ചിപ്പ് , ദൈര്‍ഘ്യമേറിയ ബാറ്ററി, 5ജി എന്നിവയാണ് ഐഫോണ്‍13ന്റെ സവിശേഷതകള്‍.

TAGS :
Next Story