Quantcast

അടുത്ത പ്രധാനമന്ത്രിയാകേണ്ടത് മമത: ബാബുല്‍ സുപ്രിയോ

കഴിഞ്ഞ ദിവസമാണ് മുന്‍കേന്ദ്ര മന്ത്രിയായിരുന്ന ബാബുല്‍ സുപ്രിയോ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്

MediaOne Logo

Web Desk

  • Updated:

    2021-09-20 14:27:30.0

Published:

20 Sept 2021 6:41 PM IST

അടുത്ത പ്രധാനമന്ത്രിയാകേണ്ടത് മമത: ബാബുല്‍ സുപ്രിയോ
X

രാജ്യത്തിന്‍റെ അടുത്ത പ്രധാനമന്ത്രിയാകേണ്ടത് മമതാ ബാനര്‍ജിയാണെന്ന് കഴിഞ്ഞ ദിവസം തൃണമൂലില്‍ ചേര്‍ന്ന മുന്‍ ബിജെപി നേതാവ് ബാബുല്‍ സുപ്രിയോ. 2024ലെ പൊതുതെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള പോരാട്ടത്തില്‍ മുന്‍നിരയിലുള്ളയാളാണ് മമതയെന്നും സുപ്രിയോ പറഞ്ഞു.

'നമ്മുടെ പാര്‍ട്ടി നായിക മമതാ ബാനര്‍ജി 2024ല്‍ പ്രധാനമന്ത്രിയാവണമെന്നാണ് എന്‍റെ ആഗ്രഹം. ഒരു ജനാധിപത്യ സംവിധാനത്തില്‍ പ്രതിപക്ഷം സുപ്രധാന പങ്കാണ് വഹിക്കുന്നത്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയരുന്ന പ്രധാനപ്പെട്ട പേരുകളില്‍ മമതയുണ്ടെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല'-ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് ബാബുല്‍ സുപ്രിയോ പറഞ്ഞു

ബംഗാളിലെ അസന്‍സോള്‍ മണ്ഡലത്തിലെ എം.പിയും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന ബാബുല്‍ സുപ്രിയോ കഴിഞ്ഞ ദിവസമാണ് ബി.ജെ.പി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മുന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രിയായിരുന്ന അദ്ദേഹം രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതായും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇതിനുപിറകെ തൃണമൂലില്‍ ചേരുകയും ചെയ്തു


TAGS :

Next Story