വഖഫ് സ്വത്തുക്കൾ ഉമീദ് പോർട്ടലിൽ ആറാം തിയതി വരെ രജിസ്റ്റർ ചെയ്യാം
സാങ്കേതിക തകരാർ മൂലം രജിസ്റ്റർ ചെയ്യാൻ സാധിച്ചില്ലെങ്കിൽ ട്രൈബ്യൂണലിനെ സമീപിക്കാമെന്ന് സുപ്രിംകോടതി

ന്യുഡൽഹി: വഖഫ് സ്വത്തുക്കൾ ഉമീദ് പോർട്ടലിൽ മാറ്റന്നാൾ വരെ രജിസ്റ്റർ ചെയ്യാം. വെബ്സൈറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന തിയതി തിരുത്തിയിട്ടുണ്ട്. ആറാം തിയതി വരെ രജിസ്റ്റർ ചെയ്യാൻ അവസരമുണ്ടെന്ന് കേന്ദ്രം സുപ്രിംകോടതിയിൽ അറിയിച്ചിരുന്നു.അതിന് പിന്നാലെയാണ് വെബ്സൈറ്റിലും മാറ്റം.
കഴിഞ്ഞ ദിവസം കേസ് സുപ്രിംകോടതി പരിഗണിച്ചിരുന്നു. ജൂൺ ആറിനാണ് വെബ്‌സൈറ്റ് നിലവിൽ വന്നത്, ഡിസംബർ ആറ് വരെ സൈറ്റ് ഉണ്ടാവുമെന്ന് സോളിസിസ്റ്റർ ജനറൽ സുപ്രിംകോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തിയതി ഒരു ദിവസം കൂടി നീട്ടിയിരിക്കുന്നത്. ആറാം തിയതി രാത്രി 12 മണി വരെയാവും സൈറ്റിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കുക. സാങ്കേതിക തകരാർ മൂലം രജിസ്റ്റർ ചെയ്യാൻ സാധിച്ചില്ലെങ്കിൽ ട്രൈബ്യൂണലിനെ സമീപിക്കാമെന്നും സുപ്രിംകോടതി അറിയിച്ചിട്ടുണ്ട്.
Next Story
Adjust Story Font
16

