Quantcast

'മെസി എം.എ ഹിസ്റ്ററിയായിരുന്നോ?' പരിഹാസങ്ങളെ പ്രതിരോധിച്ച് റിസർവ് ബാങ്ക് ഗവർണർ

കേന്ദ്രസർക്കാറുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് ഊർജിത് പട്ടേലിനെ നീക്കിയപ്പോഴാണ് ഹിസ്റ്ററിയിൽ ബിരുദാനന്തര ബിരുദം നേടിയ ദാസ് പദവിയിലെത്തിയത്

MediaOne Logo

Web Desk

  • Published:

    21 Dec 2022 3:49 PM GMT

മെസി എം.എ ഹിസ്റ്ററിയായിരുന്നോ? പരിഹാസങ്ങളെ പ്രതിരോധിച്ച് റിസർവ് ബാങ്ക് ഗവർണർ
X

ന്യൂഡൽഹി: ഹിസ്റ്ററിയിൽ ബിരുദാനന്തര ബിരുദം നേടിയ തന്നെ റിസർവ് ബാങ്ക് ഗവർണറാക്കിയതിനെതിരെയുള്ള പരിഹാസങ്ങളെ അർജൻറനീൻ സൂപ്പർതാരം ലയണൽ മെസിയെ കൂട്ടുപിടിച്ച് പ്രതിരോധിച്ച് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത് ദാസ്. ബിസിനസ് സ്റ്റാൻറ്റേർഡ് സംഘടിപ്പിച്ച ഫയർസൈഡ് ചാറ്റിലായിരുന്നു സംഭവം. ശക്തികാന്ത ദാസ് മികച്ച കമ്യൂണിക്കേറ്ററാണെന്നും ലുസൈലിൽ നടന്ന ഫൈനലിൽ മെസിയെ നേരിട്ട എതിരാളിയുടെ അവസ്ഥാണ് തനിക്കെന്ന് തമൽ ബന്ദോപാധ്യായ പറഞ്ഞപ്പോഴായിരുന്നു റിസർവ് ബാങ്ക് ഗവർണർ മെസിയെ കൂട്ടുപിടിച്ചത്. മെസി ഹിസ്റ്ററിയിലാണോ ബിരുദാനന്തര ബിരുദം ചെയ്തതെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. പലപ്പോഴും ഇക്കാര്യം താൻ ഓർമിപ്പിക്കപ്പെടുകയാണെന്നും ഗവർണർ പറഞ്ഞു.

ഡൽഹി യൂണിവേഴ്‌സിറ്റിയിലെ സെൻറ് സ്റ്റീഫൻസ് കോളേജിൽ നിന്ന് ഹിസ്റ്റിറിയിൽ ബിരുദാനന്തര പഠനം നടത്തിയ ശക്തികാന്ത് ദാസ് പെടുന്നനെയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവർണറായത്. കേന്ദ്രസർക്കാറുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് 2018 ഡിസംബറിൽ ഊർജിത് പട്ടേലിനെ നീക്കിയപ്പോഴാണ് ദാസ് പദവിയിലെത്തിയത്. ആർബിഐയുടെ 28 വർഷത്തെ ചരിത്രത്തിലെ എകണോമിസ്റ്റല്ലാത്ത ആദ്യ ഗവർണായാണ് ഇദ്ദേഹം. കോവിഡ് മഹാമാരി, റഷ്യ-യുക്രൈൻ യുദ്ധം എന്നിവക്കിടെ നാലുവർഷമായി രാജ്യത്തെ പരമോന്നത ബാങ്കിന്റെ ചുമതല വഹിക്കുകയാണ് ദാസ്.

ഹിസ്റ്ററി പശ്ചാത്തലം ചൂണ്ടിക്കാട്ടി ദാസിനെ പലരും സമൂഹമാധ്യമങ്ങളിലടക്കം വിമർശിക്കാറുണ്ട്. എന്നാൽ ധനകാര്യ മന്ത്രാലയത്തിൽ അദ്ദേഹം വഹിച്ച ഉന്നത ചുമതലകൾ ചൂണ്ടിക്കാട്ടിയാണ് അനുകൂലികൾ ഈ വിമർശനങ്ങളെ പ്രതിരോധിക്കാറുള്ളത്.

Was Messi MA history? Reserve Bank Governor Shaktikanta Das

TAGS :

Next Story