Quantcast

ബി.ജെ.പി പ്രതിഷേധം: നടപടി കടുപ്പിച്ച് ബം​ഗാൾ പൊലീസ്; അന്വേഷണം പ്രഖ്യാപിച്ചു

ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി മമത ബാനർജി വ്യക്തമാക്കി.

MediaOne Logo

Web Desk

  • Updated:

    2022-09-14 01:27:42.0

Published:

14 Sep 2022 1:26 AM GMT

ബി.ജെ.പി പ്രതിഷേധം: നടപടി കടുപ്പിച്ച് ബം​ഗാൾ പൊലീസ്; അന്വേഷണം പ്രഖ്യാപിച്ചു
X

കൊൽക്കത്ത: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി രാജിവയ്ക്കണം എന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനെതിരെ നടപടി കടുപ്പിച്ച് പൊലീസ്. പൊലീസ് വാഹനത്തിന് പ്രവർത്തകർ തീയിട്ടുകയും പൊലീസിനു നേരെ ആക്രമണം നടത്തുകയും ചെയ്തിരുന്നു. ഇതിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി മമത ബാനർജി വ്യക്തമാക്കി. പൊലീസ് ബാരിക്കെടുകൾ മറികടന്നായിരുന്നു പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തിയത്. ഇവർക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചു.

പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി, ബി.ജെ.പി ബംഗാൾ അധ്യക്ഷൻ സുകന്ത മജുംദാർ, ലോക്കറ്റ് ചാറ്റർജി, താപ്സി മൊണ്ടൽ എന്നിവരെ കസ്റ്റഡിയിലെടുത്തു.

ബംഗാളിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ പ്രവർത്തകർ കൊൽക്കത്തയുടെ മൂന്നിടങ്ങളിൽ നിന്ന് സെക്രട്ടേറിയറ്റിലേക്ക് എത്തിച്ചേരുന്ന രീതിയിലാണ് മാർച്ച് സംഘടിപ്പിച്ചിരുന്നത്.

TAGS :

Next Story