Quantcast

കുട്ടികള്‍ എപ്പോളാണ് മാസ്ക് ധരിക്കേണ്ടത്? വിദഗ്ധര്‍ പറയുന്നതിങ്ങനെ...

70 ശതമാനം മുതിര്‍ന്നവരും വാക്സിനേഷന്‍ പൂര്‍ത്തിയാക്കുകയാണെങ്കില്‍, കുട്ടികള്‍ വൈറസ് വാഹകരാവുകയാണെങ്കില്‍ പോലും കൊവിഡിന്‍റെ അപകട സാധ്യത കുറയും

MediaOne Logo

Web Desk

  • Updated:

    2021-09-22 07:27:09.0

Published:

22 Sept 2021 12:49 PM IST

കുട്ടികള്‍ എപ്പോളാണ് മാസ്ക് ധരിക്കേണ്ടത്? വിദഗ്ധര്‍ പറയുന്നതിങ്ങനെ...
X

കുട്ടികളെ മാസ്ക് ധരിപ്പിക്കുക എന്നത് വളരെ ശ്രമകരമായ കാര്യമാണ്. അതുകൊണ്ടു തന്നെ സ്കൂളുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ കുട്ടികളുടെ സുരക്ഷയുടെ കാര്യത്തില്‍ മുതിര്‍ന്നവര്‍ക്ക് ആശങ്കയുണ്ട്. എപ്പോഴാണ് മാസ്ക് വെക്കേണ്ടത്, എത്ര നേരം വെക്കണം, എപ്പോഴാണ് മാസ്ക് മാറ്റേണ്ടത് എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് ഈ സന്ദര്‍ഭത്തില്‍ ഉയരുന്നത്.

ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശ പ്രകാരം അഞ്ച് വയസിനു താഴെയുള്ള കുട്ടികള്‍ മാസ്ക് ധരിക്കേണ്ടതില്ല. ഇന്ത്യാ ഗവണ്‍മെന്‍റ് ഈ നിര്‍ദേശമാണ് പിന്തുടരുന്നത്. എന്നാല്‍ ഡോക്ടര്‍മാര്‍ മൂന്ന് വയസ് മുതലുള്ള കുട്ടികളില്‍ മാസ്കിന്‍റെ ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്ന് നിര്‍ദേശിക്കുന്നുണ്ട്.




ഈ മാസമാദ്യം, 'ദ അറ്റ്ലാന്‍റിക്കി'ല്‍ പ്രസിദ്ധീകരിച്ച ലേഖനത്തിൽ, കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ എപ്പിഡെമിയോളജി, ബയോസ്റ്റാറ്റിസ്റ്റിക്സ് അസോസിയേറ്റ് പ്രൊഫസറായ ഹെമറ്റോളജിസ്റ്റ് വിനയ് പ്രസാദ്, കുട്ടികളെ മാസ്ക് ധരിപ്പിക്കുന്നതിന്‍റെ ദോഷങ്ങൾ അവർ മാസ്ക് വെയ്ക്കാത്തപ്പോള്‍ അഭിമുഖീകരിക്കാനിടയുള്ള അപകടസാധ്യതകളേക്കാൾ കൂടുതലാണെന്ന് അഭിപ്രായപ്പെട്ടു.

എന്നാല്‍ ക്ലാസ് മുറികളിലും സ്കൂള്‍ ബസുകളിലും കുട്ടികള്‍ മാസ്ക് ധരിക്കണമെന്നും മറ്റിടങ്ങളില്‍ അവര്‍ക്ക് സ്വതന്ത്രരാകാമെന്നും ഇന്ത്യയിലെ പബ്ലിക് ഹെല്‍ത്ത് ഫൌണ്ടേഷന്‍റെ പ്രസിഡന്‍റായ ഡോ. കെ എസ് റെഡ്ഡി പറയുന്നു.




70 ശതമാനം മുതിര്‍ന്നവരും വാക്സിനേഷന്‍ പൂര്‍ത്തിയാക്കുകയാണെങ്കില്‍, കുട്ടികള്‍ വൈറസ് വാഹകരാവുകയാണെങ്കില്‍ പോലും കൊവിഡിന്‍റെ അപകട സാധ്യത കുറയും.

കേന്ദ്ര ആരോഗ്യവകുപ്പിന്‍റെ മാര്‍ഗനിര്‍ദേശങ്ങള്‍ ഇവയാണ്;

അഞ്ച് വയസിനു താഴെയുള്ള കുട്ടികള്‍ മാസ്ക് ധരിക്കേണ്ടതില്ല

6 വയസ് മുതല്‍ 11വയസ് വരെയുള്ള കുട്ടികള്‍ അവരുടെ ആരോഗ്യസ്ഥിതിയനുസരിച്ച് മാസ്ക് ധരിക്കണം. ഈ പ്രായത്തിലുള്ളവരെ മുതിര്‍ന്നവര്‍ കര്‍ശനമായും നിരീക്ഷിക്കണം.

12 വയസ് മുതലുള്ളവര്‍ നിര്‍ബന്ധമായും മുതിര്‍ന്നവരെ പോലെ മാസ്ക് ധരിക്കണം. മാത്രമല്ല, കൈകള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കണം.




TAGS :

Next Story