Quantcast

നല്ല ഭരണം കാഴ്ച വച്ചാൽ ഭരണവിരുദ്ധ വികാരം ഉണ്ടാകില്ല: പ്രധാനമന്ത്രി

രാജ്യത്ത് ഭരണവിരുദ്ധ വികാരം എന്ന വാക്ക് അപ്രസക്തമായെന്ന് പ്രധാനമന്ത്രി

MediaOne Logo

Web Desk

  • Published:

    4 Dec 2023 5:53 AM GMT

PM Modi speaks at Assembly winter session
X

ന്യൂഡൽഹി: രാജ്യത്ത് ഭരണവിരുദ്ധ വികാരം എന്ന വാക്ക് അപ്രസക്തമായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.നല്ല ഭരണം കാഴ്ച വച്ചാൽ ഭരണവിരുദ്ധ വികാരം ഉണ്ടാകില്ലെന്നും തെരഞ്ഞെടുപ്പ് ഫലം ആവേശം നൽകുന്നതാണെന്നും സഭാ സമ്മേളനത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

"രാജ്യത്ത് ഭരണവിരുദ്ധ വികാരം അപ്രസക്തമായി. നല്ല ഭരണം കാഴ്ച വച്ചാൽ ഭരണവിരുദ്ധ വികാരം ഉണ്ടാകില്ല. ജനങ്ങളെ സേവിക്കണം എന്ന് പ്രതിജ്ഞയെടുത്തവർക്ക് ആവേശം നൽകുന്ന ഫലമാണ് നാല് സംസ്ഥാനങ്ങളിൽ നിന്നുണ്ടായത്. പ്രതിപക്ഷം ജനാധിപത്യത്തിൽ അനിഷേധ്യ പങ്ക് വഹിക്കുന്നു. പുതിയ പാർലമെന്റ് മന്ദിരം ജനാധിപത്യത്തെ ശക്തിപ്പെടുത്താനുള്ള വേദിയാണ്. ഈ കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകാൻ പ്രതിക്ഷം സഹകരിക്കണം. പരാജയത്തെ രാഷ്ട്രീയവത്കരിക്കാൻ ഈ അവസരം വിനിയോഗിക്കരുത്". പ്രധാനമന്ത്രി പറഞ്ഞു.

TAGS :

Next Story