Quantcast

'ഷർജീലിനും കൂട്ടർക്കും ജയിലിൽ നഷ്ടപ്പെട്ട ദിനങ്ങൾ ആര് തിരിച്ചുനൽകും; ഭരണഘടനയെ അവഹേളിക്കുന്ന ഈ നടപടി അവസാനിപ്പിക്കണം'; പി. ചിദംബരം

'പ്രതികളാക്കപ്പെട്ടവരിൽ ചിലർ മൂന്ന് വർഷത്തോളമാണ് ജയിലിലടയ്ക്കപ്പെട്ടത്. ചിലർക്ക് ഏതാനും മാസങ്ങൾക്ക് ശേഷമാണ് ജാമ്യം ലഭിച്ചത്.

MediaOne Logo

Web Desk

  • Published:

    5 Feb 2023 4:00 PM GMT

ഷർജീലിനും കൂട്ടർക്കും ജയിലിൽ നഷ്ടപ്പെട്ട ദിനങ്ങൾ ആര് തിരിച്ചുനൽകും; ഭരണഘടനയെ അവഹേളിക്കുന്ന ഈ നടപടി അവസാനിപ്പിക്കണം; പി. ചിദംബരം
X

ന്യൂഡൽഹി: ജാ​മി​അ ന​ഗ​ർ സം​ഘ​ർ​ഷ കേ​സി​ൽ വിദ്യാർഥി നേതാവായ ഷർ​ജീ​ൽ ഇ​മാം ഉൾപ്പെടെയുള്ളവരെ ഡ​ൽ​ഹി കോ​ട​തി വെറുതെവിട്ടതിന് പിന്നാലെ, വ്യക്തികളെ വിവിധ കുറ്റങ്ങൾ ആരോപിച്ച് വിചാരണത്തടവിലിടുന്നതിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി. ചിദംബരം. വിചാരണത്തടവ് ഭരണഘടനയോടുള്ള അവഹേളനമാണെന്ന് അദ്ദേഹം ആരോപിച്ചു.

'യ​ഥാ​ർ​ഥ കു​റ്റ​വാ​ളി​ക​ളെ പി​ടി​കൂ​ടാ​തെ ഡ​ൽഹി പൊ​ലീ​സ് ഷർജീൽ അടക്കമുള്ളവരെ ബ​ലി​യാ​ടുകളാ​ക്കു​ക​യാ​യി​രു​ന്നെ​ന്ന് കോടതി വിധിച്ചിരിക്കുന്നു. പ്രതികൾക്കെതിരെ കുറ്റം ചെയ്തതിനുള്ള പ്രദമദൃഷ്ട്യാ തെളിവുപോലും ഇല്ലെന്നാണ് കോടതി വ്യക്തമാക്കിയത്'- അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതികളാക്കപ്പെട്ടവർക്ക് ജയിലിൽ നഷ്ടമായ വർഷങ്ങളും മാസങ്ങളും ആര് തിരിച്ചുനൽകുമെന്ന് ചോദിച്ച അദ്ദേഹം നിയമത്തെ ഇങ്ങനെ നിരന്തരം അപമാനിക്കുന്ന നടപടിക്ക് സുപ്രിംകോടതി എത്രയും വേഗം അവസാനമുണ്ടാക്കണമെന്നും ട്വീറ്റിൽ പറഞ്ഞു.

'പ്രതികളാക്കപ്പെട്ടവരിൽ ചിലർ മൂന്ന് വർഷത്തോളമാണ് ജയിലിലടയ്ക്കപ്പെട്ടത്. ചിലർക്ക് ഏതാനും മാസങ്ങൾക്ക് ശേഷമാണ് ജാമ്യം ലഭിച്ചത്. വിചാരണയ്ക്ക് മുമ്പുള്ള തടവുശിക്ഷയാണിത്. ഉത്തരവാദിത്തമില്ലാത്ത പൊലീസും അമിതാവേശം കാട്ടുന്ന പ്രോസിക്യൂട്ടർമാരുമാണ് പൗരന്മാരെ ഇത്തരത്തിൽ വിചാരണയ്ക്ക് മുമ്പേ ജയിലിൽ അടയ്ക്കുന്നതിന് കാരണം. ഇവർക്കെതിരെ എന്ത് നടപടിയാണ് കൈക്കൊള്ളുക?'- അദ്ദേഹം ചോദിച്ചു.

'ആരോപണ വിധേയർക്ക് ജയിലിൽ നഷ്ടപ്പെട്ട വർഷങ്ങളും മാസങ്ങളും ആരാണ് തിരിച്ചുകൊടുക്കുക? വിചാരണയ്ക്ക് മുമ്പുള്ള തടവിനെ പ്രോത്സാഹിപ്പിക്കുന്ന നമ്മുടെ നീതിന്യായ വ്യവസ്ഥ, ഇന്ത്യൻ ഭരണഘടനയെ, പ്രത്യേകിച്ച് അതിന്റെ ആർട്ടിക്കിൾ 19, 21 എന്നിവയെ അപമാനിക്കുന്നതാണ്. നിയമത്തെ ഇത്തരത്തിൽ നിരന്തരം അധിക്ഷേപിക്കുന്നതിന് സുപ്രിംകോടതി അവസാനമുണ്ടാക്കണം. എത്ര പെട്ടെന്ന് പറ്റുമോ അത്രയും നല്ലത്. സ്വാതന്ത്ര്യം ഉയർത്തിപ്പിടിച്ച വിചാരണ കോടതി നടപടിയെ അഭിനന്ദിക്കുന്നു'- ചിദംബരം കൂട്ടിച്ചേർത്തു.

ഇന്നലെയാണ്, പൗ​ര​ത്വനിയമത്തിനെതിരെ പ്രതിഷേധിച്ചതിന് വി​ദ്യാ​ർ​ഥി നേ​താ​ക്ക​ളാ​യ ഷർജീൽ ഇ​മാം, ആ​സി​ഫ് ഇ​ഖ്ബാ​ൽ ത​ൻ​ഹ എ​ന്നി​വ​ര​ട​ക്കം ജാ​മി​അ ന​ഗ​ർ സം​ഘ​ർ​ഷ കേ​സി​ൽ അറസ്റ്റ് ചെയ്ത ഒ​രാ​ളൊ​ഴി​കെ മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും ഡ​ൽ​ഹി കോ​ട​തി വെറുതെ വിട്ടത്. യ​ഥാ​ർ​ഥ കു​റ്റ​വാ​ളി​ക​ളെ പി​ടി​കൂ​ടാ​തെ ഡ​ൽ​ഹി പൊ​ലീ​സ് ഇ​വ​രെ ബ​ലി​യാ​ടാ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന രൂക്ഷ വിമർശനമാണ് അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി അ​രു​ൽ വ​ർ​മ വി​ധി​ന്യാ​യ​ത്തി​ൽ നടത്തിയത്.

സ​മാ​ധാ​ന​പ​ര​മാ​യി സം​ഘ​ടി​ക്കാ​നും സ​മ​രം ന​ട​ത്താ​നു​മു​ള്ള മൗ​ലി​കാ​വ​കാ​ശ​ത്തി​ന് ഹാ​നി​ക​ര​മാ​ണ് ഡ​ൽ​ഹി പൊ​ലീ​സ് ന​ട​പ​ടി​. പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള പൗ​ര​ന്മാ​രു​ടെ അ​വ​കാ​ശ​ത്തി​ൽ ഇ​ത്ര ലാ​ഘ​വ​ത്തോ​ടെ ഇ​ട​പെ​ട​രു​തെ​ന്നും പൊ​ലീ​സി​നെ കോ​ട​തി ഓ​ർ​മി​പ്പി​ച്ചു. നീ​തി​പൂ​ർ​വ​ക​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ഡ​ൽ​ഹി പൊ​ലീ​സ് ത​യാ​റാ​കാ​തി​രു​ന്ന​ത് മൂ​ലം ജാ​മി​അ അ​ക്ര​മ​ത്തി​ന്റെ യ​ഥാ​ർ​ഥ കു​റ്റ​വാ​ളി​ക​ളെ നി​യ​മ​ത്തി​നു​മു​ന്നി​ൽ കൊ​ണ്ടു​വ​രാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നും കോ​ട​തി കു​റ്റ​പ്പെ​ടു​ത്തി.

2019 ഡിസംബർ 13ന് ജാമിഅയിലുണ്ടായ സംഘർഷത്തിലാണ് ഇരുവരെയും പൊലീസ് പ്രതിചേർത്തത്. 2021ൽ ഇവർക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. കലാപം, നിയമവിരുദ്ധമായ സംഘം ചേരൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരുന്നത്. അതേസമയം, 2020ലെ ഡൽഹി കലാപത്തിൽ പ്രതിചേർക്കപ്പെട്ട ഷർജീൽ ഇമാം ഇപ്പോൾ ജയിലിലാണ്. കലാപത്തിന്റെ ഗൂഢാലോചനയിൽ ഷർജീലിന് പങ്കുണ്ടെന്നാണ് ഡൽഹി പൊലീസിന്റെ വാദം. ഈ കേസിൽ ജാമ്യം ലഭിച്ചാൽ മാത്രമേ ഷർജീലിന് പുറത്തിറങ്ങാൻ കഴിയുകയുള്ളൂ.



TAGS :

Next Story