Quantcast

എന്തുകൊണ്ടാണ് ടിപ്പുവിനെ ദേശവിരുദ്ധനായി കാണുന്നത്? മൈസൂരു വിമാനത്താവളത്തിന്‍റെ പേര് മാറ്റാനുള്ള നിര്‍ദേശത്തെ പിന്തുണച്ച് കര്‍ണാടക മന്ത്രി

പ്രസാദിന്‍റെ നിര്‍ദേശത്തിനെതിരെ ബി.ജെ.പി രംഗത്തുവന്നിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-12-19 04:31:33.0

Published:

19 Dec 2023 10:00 AM IST

Karnataka Cabinet Minister HC Mahadevappa
X

എച്ച്.സി മഹാദേവപ്പ

ബെംഗളൂരു: മൈസൂരു വിമാനത്താവളത്തിന് ടിപ്പു സുൽത്താന്‍ എന്നാക്കി മാറ്റാനുള്ള കോൺഗ്രസ് എം.എൽ.എ പ്രസാദ് അബ്ബയ്യയുടെ നിർദേശത്തെ പിന്തുണച്ച് കർണാടക ക്യാബിനറ്റ് മന്ത്രി എച്ച്.സി മഹാദേവപ്പ. പ്രസാദിന്‍റെ നിര്‍ദേശത്തിനെതിരെ ബി.ജെ.പി രംഗത്തുവന്നിരുന്നു. എന്തുകൊണ്ടാണ് ടിപ്പുവിനെ അധിക്ഷേപിക്കുകയും ദേശവിരുദ്ധനായി കാണുകയും ചെയ്യുന്നതെന്ന് മഹാദേവപ്പ ചോദിച്ചു.

അബ്ബയ്യ കർണാടക നിയമസഭയിൽ അവതരിപ്പിച്ച നിർദ്ദേശത്തെ ബി.ജെ.പി എം.എൽ.എമാർ നിശിതമായി വിമർശിച്ചിരുന്നു.''ടിപ്പു നമ്മളിലൊരാളല്ലേ?'' പതിനെട്ടാം നൂറ്റാണ്ടിലെ ഭരണാധികാരിയെ പുകഴ്ത്തിക്കൊണ്ട് മഹാദേവപ്പ പറഞ്ഞു. അദ്ദേഹം മൈസൂരില്‍ നിന്നുള്ളയാളാണ്. അല്ലാതെ വിദേശിയല്ല. അദ്ദേഹം തന്നെയല്ലേ ദേവദാസി സമ്പ്രദായം നിർത്തലാക്കിയത്. കൃഷിക്കാരന് ഭൂമി ഉറപ്പാക്കിയ ഭൂപരിഷ്കരണം നടപ്പിലാക്കിയത് അദ്ദേഹമല്ലേ? ഇന്ത്യയൊട്ടാകെ സെറികള്‍ച്ചര്‍ കൊണ്ടുവന്നതും അദ്ദേഹമാണ്. പെഷാവുകളിൽ നിന്ന് മോഷ്ടിച്ച ഖലാഷ (ശിഖരം) തിരികെ കൊണ്ടുവന്ന് ശൃംഗേരി ശാരദാപീഠത്തിൽ കൊണ്ടുവന്നത് അദ്ദേഹമല്ലേ?'' മഹാദേവപ്പ ചോദിച്ചു.

ടിപ്പുവിന്‍റെ ഭരണകാലത്ത് ക്ഷേത്രങ്ങളും മസ്ജിദുകളും അടുത്തടുത്തായിരുന്നു ഉണ്ടായിരുന്നതെന്നും സാമുദായിക സൗഹാർദം നിലനിന്നിരുന്നതായും മന്ത്രി പറഞ്ഞു.ടിപ്പു സുൽത്താൻ ബ്രിട്ടീഷുകാർക്കെതിരെ പോരാടിയെന്നും എന്തുകൊണ്ടാണ് ഭരണാധികാരിയെ ദേശവിരുദ്ധനായി കാണുന്നതെന്നും മഹാദേവപ്പ ചോദിച്ചു. മൈസൂരു വിമാനത്താവളത്തിന് ടിപ്പു സുൽത്താന്‍റെ പേര് നൽകാനുള്ള നിർദേശത്തെ മൈസൂർ-കുടഗിൽ നിന്നുള്ള ബിജെപി എംപി പ്രതാപ് സിംഹ എതിർത്തിരുന്നു.

TAGS :

Next Story