Quantcast

യുപിയിലെ മദ്രസകൾ അടച്ചുപൂട്ടുന്നതിനെതിരെ അലഹബാദ് ഹൈക്കോടതിയെ സമീപിക്കും: ജംഇയ്യത്തുൽ ഉലമായെ ഹിന്ദ്

ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് സംസ്ഥാന പ്രസിഡന്റ് മൗലാന അഷ്ഹദ് റഷീദിയുടെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി യോ​ഗത്തിലാണ് തീരുമാനം.

MediaOne Logo

Web Desk

  • Published:

    23 May 2025 12:21 PM IST

യുപിയിലെ മദ്രസകൾ അടച്ചുപൂട്ടുന്നതിനെതിരെ അലഹബാദ് ഹൈക്കോടതിയെ സമീപിക്കും: ജംഇയ്യത്തുൽ ഉലമായെ ഹിന്ദ്
X

ലഖ്‌നൗ: യുപിയിലെ മദ്രസകൾ അടച്ചുപൂട്ടാനുള്ള സർക്കാരിന്റെ നീക്കത്തിനെതിരെ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്. വിദ്യാഭ്യാസ അവകാശങ്ങൾ ലംഘിക്കുന്ന സർക്കാരിന്റെ ഭരണഘടനാ വിരുദ്ധ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചതായി സംഘടന അറിയിച്ചു.

ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് സംസ്ഥാന പ്രസിഡന്റ് മൗലാന അഷ്ഹദ് റഷീദിയുടെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി യോ​ഗത്തിലാണ് തീരുമാനം.

നേപ്പാളുമായി അതിർത്തി പങ്കിടുന്ന ബഹ്‌റൈച്ച്, ശ്രാവസ്തി, ബൽറാംപൂർ, മഹാരാജ്ഗഞ്ച് തുടങ്ങിയ ജില്ലകളിലെ അംഗീകാരമില്ലാത്ത നിരവധി മദ്രസകൾ അധികൃതർ അടച്ചുപൂട്ടിയതായി ആരോപണമുയർന്നിരുന്നു. ഈ സമീപകാല നടപടികളെക്കുറിച്ച് കമ്മിറ്റി ചർച്ച ചെയ്തതായി മുതിർന്ന അംഗവും ജംഇയ്യത്തിന്റെ നിയമ ഉപദേഷ്ടാവുമായ മൗലാന കാബ് റാഷിദി പിടിഐയോട് പറഞ്ഞു. ഈ നീക്കത്തിനെതിരെ അലഹബാദ് ഹൈക്കേോടതിയെ സമീപിക്കുമെന്നും അദേഹം തുറന്നടിച്ചു.

മദ്രസകൾ വിദ്യാഭ്യാസ അവകാശ നിയമത്തിന് കീഴിലാണ് സംരക്ഷിക്കപ്പെടുന്നത്. മദ്രസ വിദ്യാഭ്യാസത്തിന്റെ ഭരണഘടനാ സാധുതയും സംരക്ഷണവും ഉയർത്തിപ്പിടിച്ച 2014-ലെ സുപ്രിം കോടതി വിധിയെ ഉദ്ധരിച്ച് റാഷിദി പറഞ്ഞു.‌

മദ്രസകൾക്കെതിരായ അടച്ച് പൂട്ടൽ നടപടി നിർത്തിവെക്കാൻ നിർദേശിച്ചിട്ടും യുപി സർക്കാർ നിർബന്ധിത അടച്ച് പൂട്ടൽ തുടരുകായാണ്.

അനധികൃത കയ്യേറ്റവും അംഗീകാരമില്ലായ്മയും ആരോപിച്ച് ബഹ്റൈച്ച്, ശ്രാവസ്തി, മഹാരാജ്ഗഞ്ച്, സിദ്ധാർത്ഥനഗർ, ബൽറാംപൂർ, ലഖിംപൂർ ഖേരി, പിലിഭിത് തുടങ്ങിയ ജില്ലകളിലായി 200-ലധികം മദ്രസകൾ സമീപകാലങ്ങളിൽ അടച്ചുപൂട്ടിയിരുന്നു.

യോ​ഗത്തിൽ വഖഫ് ഭേദ​ഗതി നിയമത്തെക്കുറിച്ചും ചർച്ച ചെയ്തു. കോടതി തീരുമാനത്തിന്റെയും കേന്ദ്ര നേതൃത്വത്തിന്റെ നിർദേശങ്ങളുടേയും അടിസ്ഥാനത്തിലായിരിക്കും ഭാവി കാര്യങ്ങൾ തീരുമാനിക്കുകയെന്നും അദേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story