Quantcast

ആധാർ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ എസ്ബിഐ യോനോ ആപ്പ് ബ്ലോക്ക് ആകുമോ?; സമൂഹമാധ്യമ പ്രചരണത്തിലെ സത്യമെന്ത് ?

കേന്ദ്രസർക്കാറിന്റെ ഫാക്റ്റ് ചെക്കിംഗ് വിഭാഗമായ പിഐബി ഫാക്റ്റ് ചെക്കാണ് പ്രചരിക്കുന്ന സന്ദേശത്തിന്റെ വസ്തുതാ പരിശോധന നടത്തിയിരിക്കുന്നത്

MediaOne Logo
ആധാർ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ എസ്ബിഐ യോനോ ആപ്പ് ബ്ലോക്ക് ആകുമോ?; സമൂഹമാധ്യമ പ്രചരണത്തിലെ സത്യമെന്ത് ?
X

ന്യൂഡൽഹി: ആധാർ കാർഡ് അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റൽ ബാങ്കിംഗ് പ്ലാറ്റ്ഫോമായ 'യോനോ' ആപ്പ് ബ്ലോക്കാവുമോ ? ബ്ലോക്കാവും എന്ന രീതിയിലുള്ള സന്ദേശമാണ് സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രചരിക്കുന്നത്. അപ്‌ഡേറ്റ് ചെയ്യാനെന്ന് പറഞ്ഞ് ഒരു എപികെ ഫയലും അതിനൊപ്പം പ്രചരിക്കുന്നുണ്ട്. അതിന്റെ വസ്തുത അന്വേഷിച്ചിരിക്കുകയാണ് പിഐബി.

ആപ്പുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക വസ്തുതാ അന്വേഷണ വിഭാഗമായ പിഐബി ഫാക്ട് ചെക്ക് വ്യക്തമാക്കുന്നത്. എസ്ബിഐയുടെ പേരിൽ പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നത് ഇങ്ങനെയാണ്- 'നിങ്ങളുടെ ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ ഉടൻ തന്നെ യോനോ ആപ്പ് ബ്ലോക്ക് ചെയ്യപ്പെടും. ഇതിനായി നൽകിയിട്ടുള്ള എപികെ ഫയൽ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്ത് ആധാർ വിവരങ്ങൾ പുതുക്കുക.' ഈ സന്ദേശം പൂർണ്ണമായും വ്യാജമാണെന്ന് പിഐബി വ്യക്തമാക്കി. എസ്ബിഐ ഇത്തരത്തിൽ ഒരു അറിയിപ്പും നൽകിയിട്ടില്ലെന്നും ഉപഭോക്താക്കളെ കബളിപ്പിച്ച് ബാങ്കിംഗ് വിവരങ്ങൾ ചോർത്താനുള്ള തട്ടിപ്പാണിതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

അപരിചിതമായ ലിങ്കുകളിൽ നിന്നോ സന്ദേശങ്ങൾ വഴിയോ ലഭിക്കുന്ന എപികെ ഫയലുകൾ ഒരു കാരണവശാലും ഡൗൺലോഡ് ചെയ്യരുത് എന്ന മുന്നറിയിപ്പും പിഐബി നൽകുന്നുണ്ട്. ഇത്തരത്തിൽ ഡൗൺലോഡ് ചെയ്യുന്ന ആപ്പുകൾ ഇൻസ്റ്റാൾ ചെയ്താൽ നിങ്ങളുടെ വ്യക്തി വിരങ്ങൾ ചോർത്തപ്പെട്ടേക്കും എന്ന മുന്നറിയിപ്പും പിഐബി നൽകുന്നുണ്ട്. ബാങ്കിംഗ് വിവരങ്ങൾ, ആധാർ നമ്പർ, ഒടിപി തുടങ്ങിയവ ആവശ്യപ്പെട്ട് എസ്ബിഐ ഒരിക്കലും ഉപഭോക്താക്കളെ ബന്ധപ്പെടാറില്ല. ഇത്തരത്തിലുള്ള സന്ദേശങ്ങൾ ലഭിക്കുകയാണെങ്കിൽ report.phishing@sbi.co.in എന്ന ഇമെയിൽ വിലാസത്തിൽ റിപ്പോർട്ട് ചെയ്യണം.

TAGS :

Next Story