Quantcast

അമ്മയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ട്രോളി ബാഗിലാക്കി യുവതി പൊലീസ് സ്റ്റേഷനില്‍

സ്യൂട്ട് കേസിനുള്ളില്‍ മൃതദേഹത്തിനൊപ്പം അമ്മയുടെ ഫ്രെയിം ചെയ്ത ചിത്രവും വച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    13 Jun 2023 11:07 AM IST

murder
X

പ്രതീകാത്മക ചിത്രം

ബെംഗളൂരു: ബെംഗളൂരുവില്‍ അമ്മയെ കൊലപ്പെടുത്തിയ മൃതദേഹം ട്രോളി ബാഗിലാക്കിയ യുവതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. പശ്ചിമബംഗാള്‍ സ്വദേശിയും ഫിസിയോതെറാപ്പിസ്റ്റുമായ സൊണാലി സെന്‍ (35)ആണ് സ്വന്തം അമ്മയെ കൊലപ്പെടുത്തിയത്. ബിവാ പോള്‍ ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് 1 മണിയോടെയാണ് സംഭവം.

സ്യൂട്ട് കേസിനുള്ളില്‍ മൃതദേഹത്തിനൊപ്പം അമ്മയുടെ ഫ്രെയിം ചെയ്ത ചിത്രവും വച്ചിരുന്നു. മൈക്കോ ലേഔട്ട് പൊലീസ് സ്റ്റേഷനിലെത്തിയാണ് യുവതി കീഴടങ്ങിയത്. തുടര്‍ന്ന് യുവതിയെ അറസ്റ്റ് ചെയ്തു. ഭർത്താവിനൊപ്പം എംഎസ്ആർ അപ്പാർട്ട്‌മെന്‍റിലാണ് ഇവര്‍ താമസിക്കുന്നത്. ഉറക്കഗുളിക നൽകിയ ശേഷം അമ്മയെ കൊലപ്പെടുത്തിയെന്നാണ് യുവതി പറയുന്നത്.അമ്മയുമായി നിരന്തരം വഴക്കിടാറുണ്ടെന്നും അതുകൊണ്ടാണ് ഈ ക്രൂരകൃത്യം ചെയ്തതെന്നും യുവതി പറഞ്ഞു. കുറ്റകൃത്യം നടക്കുമ്പോള്‍ ഭര്‍ത്താവ് വീട്ടിലുണ്ടായിരുന്നില്ല. ഭര്‍തൃമാതാവ് വീട്ടിലുണ്ടായിരുന്നെങ്കിലും അവരും കൊലപാതക വിവരം അറിഞ്ഞില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു.

തിങ്കളാഴ്ച അമ്മയും മകളും തമ്മില്‍ പതിവ് പോലെ വഴക്കുണ്ടായെന്നും തുടര്‍ന്ന് സൊനാലി ബിവക്ക് അമിതമായ അളവില്‍ ഉറക്കഗുളിക നല്‍കുകയായിരുന്നു. അബോധാവസ്ഥയിലായ അമ്മയെ മകള്‍ ടവല്‍ ഉപയോഗിച്ച് കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

TAGS :

Next Story