Quantcast

ട്രെയിന്‍ വരുമ്പോള്‍ പാളത്തില്‍ തലവച്ചയാളെ അത്ഭുതകരമായി രക്ഷപ്പെടുത്തി; വനിതാ കോണ്‍സ്റ്റബിളിനു കയ്യടി,വീഡിയോ

സുമതി ഇയാളെ രക്ഷപ്പെടുത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ ആർപിഎഫ് ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ പങ്കുവച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    12 Jun 2023 10:29 AM IST

railway track
X

പ്രതീകാത്മക ചിത്രം

കൊല്‍ക്കൊത്ത: പാളത്തില്‍ തലവച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചയാളെ അത്ഭുതകരമായി രക്ഷപ്പെടുത്തി വനിതാ കോണ്‍സ്റ്റബിള്‍. പശ്ചിമ ബംഗാളിലെ ആര്‍പിഎഫ് കോണ്‍സ്റ്റബിളായ കെ.സുമതിയാണ് ഒരാളെ മരണത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്. സുമതി ഇയാളെ രക്ഷപ്പെടുത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ ആർപിഎഫ് ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ പങ്കുവച്ചിട്ടുണ്ട്.


പൂര്‍വ് മോദിനിപുര്‍ റെയില്‍വെ സ്റ്റേഷനിലാണ് സംഭവം നടന്നത്. ട്രെയിന്‍ വരുന്നതും കാത്ത് ഒരാള്‍ പാളത്തിലൂടെ നടക്കുന്നത് വീഡിയോയില്‍ കാണാം. തുടര്‍ന്ന് ഇയാള്‍ പതിയെ ഇറങ്ങി ട്രാക്കില്‍ തലവച്ചു കിടക്കുകയാണ്. ഇത് സുമതി കാണുകയും ഇയാളെ വലിച്ചുമാറ്റുകയുമാണ്. തൊട്ടടുത്ത നിമിഷം പാളത്തിലൂടെ ട്രെയിന്‍ കടന്നുപോകുന്നതും കാണാം. അപ്പോഴേക്കും മറ്റ് യാത്രക്കാരും ഓടിയെത്തി കോണ്‍സ്റ്റബിളിനെ സഹായിക്കുന്നുമുണ്ട്. സുമതിയെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് വീഡിയോയുടെ താഴെ കമന്‍റ് ചെയ്യുന്നത്.



TAGS :

Next Story