Quantcast

സീറ്റിനെച്ചൊല്ലി തര്‍ക്കം; ലേഡീസ് കമ്പാര്‍ട്ട്മെന്‍റില്‍ സ്ത്രീകള്‍ തമ്മില്‍ കൂട്ടത്തല്ല്, ഇടപെട്ട വനിതാ പൊലീസിന് പരിക്ക്: വീഡിയോ

തല്ലിന്‍റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്

MediaOne Logo

Web Desk

  • Published:

    7 Oct 2022 7:33 AM GMT

സീറ്റിനെച്ചൊല്ലി തര്‍ക്കം; ലേഡീസ് കമ്പാര്‍ട്ട്മെന്‍റില്‍ സ്ത്രീകള്‍ തമ്മില്‍ കൂട്ടത്തല്ല്, ഇടപെട്ട വനിതാ പൊലീസിന് പരിക്ക്: വീഡിയോ
X

മുംബൈ: ട്രയിനില്‍ സീറ്റിനെച്ചൊല്ലി രണ്ട് സ്ത്രീകള്‍ തമ്മിലുണ്ടായ തര്‍ക്കം കൂട്ടത്തല്ലില്‍ കലാശിച്ചു. മുംബൈയിലെ ലോക്കല്‍ ട്രയിനിലാണ് സംഭവം. തല്ലിന്‍റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

താനെ-പനവേല്‍ ലോക്കല്‍ ട്രയിനിലെ ലേഡീസ കമ്പാര്‍ട്ട്മെന്‍റിലാണ് സംഭവം. സീറ്റിനെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കം പിന്നീട് അടിപിടിയില്‍ കലാശിക്കുകയായിരുന്നു. സ്ത്രീകള്‍ തമ്മില്‍ പരസ്പരം അടിക്കുകയും ഇടിക്കുകയും മുടിയില്‍ പിടിച്ചു വലിക്കുകയും ചെയ്യുന്നതും വീഡിയോയില്‍ കാണാം. അതിനിടെ വഴക്ക് തീര്‍ക്കാന്‍ ശ്രമിച്ച ശാരദ ഉഗ്ലെ എന്ന വനിതാ കോണ്‍സ്റ്റബിളിന് പരിക്കേല്‍ക്കുകയും ചെയ്തു. ശാരദയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

TAGS :

Next Story