Quantcast

പൊതുതെരഞ്ഞെടുപ്പിലെ ലക്ഷ്യം ബി.ജെ.പി മുക്ത ഇന്ത്യയെന്ന് ഡി.കെ ശിവകുമാര്‍

ബുധനാഴ്ച ബംഗളൂരുവിലെ കോൺഗ്രസ് പാർട്ടി ഓഫീസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

MediaOne Logo

Web Desk

  • Published:

    11 Aug 2023 4:12 AM GMT

DK Shivakumar
X

ഡി.കെ ശിവകുമാര്‍

ബെംഗളൂരു: എട്ട് പതിറ്റാണ്ടുകൾക്ക് ശേഷം, ബ്രിട്ടീഷുകാർക്കെതിരായ ‘ക്വിറ്റ് ഇന്ത്യ’ സമരത്തിന്‍റെ മാതൃകയിൽ (ബിജെപി ഭരണത്തെ പരാമർശിച്ച്) രാജ്യത്തെ വർഗീയ ശക്തികൾക്കും സ്വേച്ഛാധിപത്യത്തിനും എതിരെ പോരാടാനുള്ള ഒരു ദിവസം വന്നിരിക്കുന്നുവെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ.രാജ്യത്തെ ബി.ജെ.പി വിമുക്തമാക്കാന്‍ അദ്ദേഹം പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.

ബുധനാഴ്ച ബംഗളൂരുവിലെ കോൺഗ്രസ് പാർട്ടി ഓഫീസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ഭരണത്തിൽ നിന്ന് മുക്തമാക്കേണ്ടത് നിങ്ങളുടെ കടമയാണെന്നും ശിവകുമാര്‍ പ്രവര്‍ത്തകരോട് പറഞ്ഞു. 2024ലെ ലോക്‌സഭയിൽ മാത്രമല്ല, 2028ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലും വിജയിക്കാൻ ബി.ജെ.പിയെയും ജനതാദൾ സെക്യുലർ (ജെഡിഎസ്)യെയും പിന്തുണയ്ക്കുന്ന ആളുകളുടെ ഹൃദയം കീഴടക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടു.വിദ്വേഷത്തിനും അസഹിഷ്ണുതയ്ക്കും കർണാടകയിൽ സ്ഥാനമില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ പറഞ്ഞു.

കർണാടകയിലെ കോൺഗ്രസ് പാർട്ടിയുടെ വിജയം 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ രാഷ്ട്രീയ പാർട്ടികൾക്ക് ആത്മവിശ്വാസം പകർന്നുവെന്നും ബി.ജെ.പിയെ നേരിടാന്‍ കർണാടക വിവിധ രാഷ്ട്രീയ പാർട്ടികളെ ഒരു പൊതുവേദിയിൽ കൊണ്ടുവന്ന് ഇന്‍ഡ്യ സംഖ്യം ആരംഭിച്ചതായും ശിവകുമാർ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലെ നേതാക്കൾ കർണാടകയുടെ മാതൃക അനുകരിക്കാൻ ആഗ്രഹിക്കുന്നു. കർണാടക മാതൃക പാർട്ടിയുടെ വിജയത്തിനായി പ്രവർത്തിക്കുന്നു.കോൺഗ്രസ് 136 സീറ്റുകൾ നേടുമെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നുവെന്നും എന്നാൽ പല നേതാക്കളും തന്നെ വിശ്വസിച്ചില്ലെന്നും പ്രതിപക്ഷ പാർട്ടികൾ കർണാടകയിൽ സഖ്യസർക്കാർ അധികാരത്തിൽ വരുമെന്ന് സൂചിപ്പിച്ചിരുന്നുവെന്നും എന്നാൽ തന്‍റ് പ്രവചനം തെറ്റിയില്ലെന്നും കർണാടകയിൽ കോൺഗ്രസ് വിജയിച്ചെന്നും ശിവകുമാർ പറഞ്ഞു.

TAGS :

Next Story