Quantcast

ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സസ്‌പെൻഷൻ പിൻവലിച്ചു

ഈ വർഷം ജൂലൈ ഒന്നിന് മുമ്പ് തെരഞ്ഞെടുപ്പ് നടത്തണമെന്ന നിബന്ധനയോടെയാണ് സസ്‌പെൻഷൻ പിൻവലിച്ചത്.

MediaOne Logo

Web Desk

  • Published:

    13 Feb 2024 3:15 PM GMT

World wrestling body lifts WFIs suspension with immediate effect
X

ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സസ്‌പെൻഷൻ പിൻവലിച്ചു. യുണൈറ്റഡ് വേൾഡ് റസ്‌ലിങ് അസോസിയേഷനാണ് സസ്‌പെൻഷൻ പിൻവലിച്ചത്. യഥാസമയം തെരഞ്ഞെടുപ്പ് നടത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കഴിഞ്ഞ വർഷം ആഗസ്റ്റ് 23ന് അംഗത്വം സസ്‌പെൻഡ് ചെയ്തിരുന്നത്.

ഈ വർഷം ജൂലൈ ഒന്നിന് മുമ്പ് തെരഞ്ഞെടുപ്പ് നടത്തണമെന്ന നിബന്ധനയോടെയാണ് സസ്‌പെൻഷൻ പിൻവലിച്ചത്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർ സജീവ അത്‌ലറ്റുകളോ നാല് വർഷത്തിനുള്ളിൽ വിരമിച്ചവരോ ആയിരിക്കണം. അത്‌ലറ്റുകൾക്ക് മാത്രമേ വോട്ടവകാശം നൽകാൻ പാടുള്ളൂ.

പ്രതിഷേധിച്ചവർ ഉൾപ്പെടെ എല്ലാ താരങ്ങളെയും വിവേചനം കൂടാതെ മത്സരത്തിന് പരിഗണിക്കണം. ഇത് ഗുസ്തി ഫെഡറേഷൻ രേഖാമൂലം എഴുതി നൽകണമെന്നും റസ്‌ലിങ് അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

TAGS :

Next Story