Quantcast

ഗുസ്തി താരങ്ങളുടെ സമരം മുപ്പതാം ദിവസത്തിലേക്ക്; ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്തില്ലെങ്കിൽ 28ന് പുതിയ പാർലമെന്റ് മന്ദിരം വളയും

ഉദ്ഘാടന ദിവസം പുതിയ പാർലമെന്റ് വളപ്പിൽ വനിതാ മഹാപഞ്ചായത്ത് നടത്തുമെന്ന് കർഷക സംഘടനകൾ

MediaOne Logo

Web Desk

  • Published:

    22 May 2023 12:57 AM GMT

Wrestlers’ protest To mark one month,latest national news,ഗുസ്തി താരങ്ങളുടെ സമരം മുപ്പതാം ദിവസത്തിലേക്ക്;  ബ്രിജ്ഭൂഷനെ അറസ്റ്റ് ചെയ്തില്ലെങ്കിൽ 28ന് പുതിയ പാർലിമെന്റ് മന്ദിരം  വളയും
X

ന്യൂഡല്‍ഹി: ഗുസ്തി താരങ്ങളുടെ സമരം മുപ്പതാം ദിവസത്തിലേക്ക്. മെയ്‌ 27നുള്ളിൽ ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്തില്ലെങ്കിൽ വനിതകൾ പുതിയ പാർലമെന്റ് മന്ദിരം വളയും. അതേസമയം, താൻ നുണ പരിശോധനയ്ക്ക് തയാറെന്ന് ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ്ഭൂഷൺ.

കഴിഞ്ഞ മാസം 23നാണ് ഗുസ്തി താരങ്ങൾ തങ്ങളുടെ സമരം പുനരാരംഭിച്ചത്. സമരം ഒരു മാസം തികയുമ്പോഴും ബ്രിജ് ഭൂഷൺ. എതിരെ നടപടിയെടുക്കുവാൻ ഡൽഹി പൊലീസ് തയാറായിട്ടില്ല. ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനെ അറസ്റ്റ് ചെയ്യാൻ പൊലീസിന് നൽകിയ സമയപരിധി ഇന്നലെ അവസാനിച്ചതോടെ സമരം ശക്തമാക്കാനാണ് ഗുസ്തി താരങ്ങളുടെ തീരുമാനം.

മെയ് 27നുള്ളിൽ ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്തില്ലെങ്കിൽ 28ന് പുതിയ പാർലിമെന്റ് മന്ദിരം വനിതകൾ വളയും. ഉദ്ഘാടന ദിവസം പുതിയ പാർലമെന്റ് വളപ്പിൽ വനിതാ മഹാ പഞ്ചായത്ത് നടത്തുമെന്ന് കർഷക സംഘടനകൾ വ്യക്തമാക്കി. രാജ്യത്തെ ഇളക്കിമറിച്ച കർഷക പ്രക്ഷോഭത്തിന്‍റെ മാതൃകയിലാണ് പുതിയ നീക്കം. മെയ് 28 ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വനിതകൾ ജന്തർമന്തറിൽ ധർണ നടത്തും. നാളെ വൈകീട്ട് 4 മണിക്ക് ഇന്ത്യാ ഗേറ്റിനു മുൻപിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കുമെന്നും താരങ്ങൾ അറിയിച്ചു.എന്നാൽ താൻ നുണ പരിശോധനയ്ക്ക് തയാറെന്ന് ബ്രിജ് ഭൂഷൺ ട്വീറ്റ് ചെയ്തു.

ലൈംഗികാരോപണം ഉന്നയിച്ച താരങ്ങളെയും നുണ പരിശോധനയ്ക്ക് വിധേയരാക്കണമെന്നും ബ്രിജ് ഭൂഷൺ ആവശ്യപ്പെട്ടു. അതേസമയം, സമരത്തിന് കർഷക പിന്തുണ വർദ്ധിക്കുന്നത് ബിജെപിയും കേന്ദ്രസർക്കാരിനെയും പ്രതിരോധത്തിൽ ആക്കിയിരിക്കുകയാണ്.

TAGS :

Next Story