Quantcast

കടന്നുപോകാൻ വഴി നൽകിയില്ലെന്ന് ആരോപിച്ച്, തുടർച്ചയായി ക്യാബ് ഡ്രൈവറുടെ മുഖത്തടിച്ച് യുവതി: വീഡിയോ

യുവാവിന്റെ ഷർട്ടിന്റെ കോളർ പിടിച്ച് തുടർച്ചയായി യുവതി മുഖത്തടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്

MediaOne Logo

Web Desk

  • Updated:

    2021-11-17 14:50:58.0

Published:

17 Nov 2021 2:02 PM GMT

കടന്നുപോകാൻ വഴി നൽകിയില്ലെന്ന് ആരോപിച്ച്, തുടർച്ചയായി ക്യാബ് ഡ്രൈവറുടെ മുഖത്തടിച്ച് യുവതി: വീഡിയോ
X

നാട്ടുകാർ നോക്കിനിൽക്കേ, ക്യാബ് ഡ്രൈവറെ തുടർച്ചയായി മുഖത്തടിച്ച് യുവതി. സ്‌കൂട്ടറിൽ വന്ന യുവതിക്ക് കടന്നുപോകാൻ വഴി നൽകാതിരുന്നതാണ് പ്രകോപനത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ. ഡൽഹിയിലാണ് സംഭവം. യുവാവിന്റെ ഷർട്ടിന്റെ കോളർ പിടിച്ച് തുടർച്ചയായി യുവതി മുഖത്തടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. യുവതിയുടെ പെരുമാറ്റത്തിനെതിരെ ചിലർ പ്രതിഷേധം രേഖപ്പെടുത്തിയെങ്കിലും അതൊന്നും വകവെയ്ക്കാതെയായിരുന്നു ആക്രമണം.

യുവതിക്ക് മുന്നറിയിപ്പ് നൽകിയ വഴിയാത്രക്കാരനോട് ആക്രോശിക്കുകയും തല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവ സ്ഥലത്ത് നിന്ന് പോകുന്നതിന് മുൻപ് മറ്റൊരാളോട് അസഭ്യം പറയുന്നതും വീഡിയോയിൽ വ്യക്തമാണ്.

മറ്റൊരു യുവതിക്കൊപ്പം സ്‌കൂട്ടറിൽ വരികയായിരുന്നു യുവതി. ഈസമയത്ത് വഴിയിൽ ഗതാഗതകുരുക്ക് അനുഭവപ്പെട്ടു. സ്‌കൂട്ടറിന് കടന്നുപോകാൻ ക്യാബ് ഡ്രൈവർ വഴി നൽകാതിരുന്നതാണ് പ്രകോപനത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. തുടക്കത്തിൽ യുവാവിന് നേരെ അസഭ്യം പറഞ്ഞു തുടങ്ങിയ യുവതി, പിന്നീട് കാറിൽ നിന്ന് പിടിച്ചുവലിച്ച് പുറത്തിറക്കിയ ശേഷം മുഖത്തടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.





While the locals were watching, the cab driver was repeatedly slapped in the face by the young woman. According to reports, the provocation was due to the young woman who came on a scooter not being given a way to pass. The incident took place in Delhi. It is clear in the footage that the young woman was holding the collar of the young man's shirt and constantly slapping him in the face. Some protested against the young woman's behavior, but the attack went unheeded.


TAGS :

Next Story