സുബൈർ വധക്കേസ്; പ്രതിക്ക് ജാമ്യം നൽകിയതിനെതിരെ സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ
സംസ്ഥാന സർക്കാറിന്റെ ഹരജിയിൽ പ്രതിക്ക് സുപ്രിംകോടതി നോട്ടീസയച്ചു.

ഡൽഹി: പാലക്കാട് സുബൈർ വധക്കേസിൽ സുപ്രിംകോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ. ഏഴാം പ്രതി ജീനിഷ് എന്ന കണ്ണന് ജാമ്യം അനുവദിച്ച ഹൈക്കോടതി നടപടിക്കെതിരെയാണ് ഹരജി. കേസിലെ അഞ്ച് പ്രതികൾക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. സംസ്ഥാന സർക്കാറിൻ്റെ ഹരജിയിൽ ജസ്റ്റിസ് സുധാൻഷു ധൂലിയ അധ്യക്ഷനായ ബെഞ്ച് പ്രതിക്ക് നോട്ടീസയച്ചു.
പ്രതികൾക്ക് ജാമ്യം നൽകിയത് തെറ്റാണെന്നും ഹൈക്കോടതി നടപടി ക്രമസമാധാന പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നും കേരളം സുപ്രിംകോടതിയിൽ വാദിച്ചു. കേസിലെ അഞ്ച് പ്രതികൾക്ക് ജാമ്യം നൽകിയ ഹൈക്കോടതി ഉത്തരവിനെതിരെയും സംസ്ഥാന സർക്കാർ സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്. 2022 ഏപ്രിലിൽ പാലക്കാട് നടന്ന ആർ.എസ്.എസ്- എസ്.ഡി.പി.ഐ സംഘർഷത്തിന് പിന്നാലെയാണ് സുബൈർ കൊല്ലപ്പെട്ടത്.
Next Story
Adjust Story Font
16

