Quantcast

യുഎൻ സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് മത്സരിക്കാൻ ഇന്ത്യൻ വംശജ

2022 ജനുവരിയിലാണ് സെക്രട്ടറി ജനറൽ തെരഞ്ഞെടുപ്പ്.

MediaOne Logo

  • Published:

    14 Feb 2021 9:00 AM IST

യുഎൻ സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് മത്സരിക്കാൻ ഇന്ത്യൻ വംശജ
X

യുണൈറ്റഡ് നാഷൻസ്: ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യൻ വംശജ അറോറ ആകാംക്ഷ. നിലവിലെ ജനറൽ സെക്രട്ടറി ആന്റോണിയോ ഗുട്ടെറസ് തുടർച്ചയായ രണ്ടാം തവണയും മത്സരിക്കുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് അറോറയുടെ പ്രഖ്യാപനം. 34കാരിയായ ഇവർ ഇപ്പോൾ യുനൈറ്റഡ് നാഷൺസ് ഡവലപ്‌മെന്റ് പദ്ധതിയുടെ ഓഡിറ്റ് കോർഡിനേറ്ററാണ്. 2022 ജനുവരിയിലാണ് സെക്രട്ടറി ജനറൽ തെരഞ്ഞെടുപ്പ്.

'എന്റെ പദവിയിൽ ഇരിക്കുന്ന ആരും ഇങ്ങനെ മത്സരരംഗത്തിറങ്ങുമെന്ന് തോന്നുന്നില്ല. നമ്മുടെ ഊഴത്തിനായി കാത്തിരിക്കുകയെന്നതാണ്. ലോകം അതിന്റെ വഴിക്കു പോകുന്നതു നോക്കി തലതാഴ്ത്തി അംഗീകരിക്കുക എന്നതാണ് വിധി. 75 വർഷമായി യുഎൻ ലോകത്തോട് അതിന്റെ വാഗ്ദാനങ്ങൾ നിറവേറ്റിയിട്ടില്ല. അഭയാർത്ഥികൾ സംരക്ഷിക്കപ്പെട്ടിട്ടില്ല. മാനുഷിക സഹായങ്ങൾ പരിമിതമാണ്. സാങ്കേതിക വിദ്യയും പുതു ഭാവുകത്വങ്ങളും ഇല്ലാതായി. പുരോഗതിയിലേക്ക് നയിക്കുന്ന ഒരു യുഎന്നിനെ നാം അർഹിക്കുന്നുണ്ട്' - സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട വീഡിയോയിൽ അറോറ വ്യക്തമാക്കി.

കഴിഞ്ഞ മാസമാണ് ഒരിക്കൽക്കൂടി സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് 71കാരനായ ഗുട്ടെറസ് പ്രഖ്യാപിച്ചത്. ഡിസംബർ 31നാണ് ഇദ്ദേഹത്തിന്റെ കാലാവധി അവസാനിക്കുന്നത്. ജനുവരി ഒന്നു മുതൽ പുതിയ സെക്രട്ടറി ജനറലിനെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങൾക്ക് തുടക്കമാകും.

യുഎന്നിന്റെ ഒമ്പതാമത് സെക്രട്ടറി ജനറലാണ് ഗുട്ടെറസ്. എന്നാൽ 75 വർഷത്തെ ചരിത്രത്തിൽ ഐക്യരാഷ്ട്ര സഭയ്ക്ക് ഇതുവരെ വനിതാ സെക്രട്ടറി ജനറലുണ്ടായിട്ടില്ല. സുരക്ഷാ കൗൺസിൽ നിർദേശപ്രകാരം ജനറൽ അസംബ്ലിയാണ് സെക്രട്ടറിയെ നിയമിക്കുന്നത്. അഞ്ച് സ്ഥിരാംഗങ്ങളായ രാജ്യങ്ങളുടെ പിന്തുണയും വേണം. സ്ഥാനാർഥിയാകുന്ന വ്യക്തിയെ അംഗരാജ്യങ്ങൾ പിന്തുണയ്ക്കണം എന്ന വ്യവസ്ഥയുമുണ്ട്.

TAGS :

Next Story