Quantcast

പന്തെറിയാന്‍ ഉമേഷ് യാദവും; ഇംഗ്ലണ്ടിനെതിരായ അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീം പ്രഖ്യാപിച്ചു

ഇംഗ്ലണ്ടിനെതിരായ അവസാന രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. അഹമ്മദാബാദിലെ പുതിയ മൊട്ടേര സ്റ്റേഡിയത്തിലാണ് മത്സരം.

MediaOne Logo

  • Published:

    17 Feb 2021 10:22 AM GMT

പന്തെറിയാന്‍ ഉമേഷ് യാദവും;  ഇംഗ്ലണ്ടിനെതിരായ അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീം പ്രഖ്യാപിച്ചു
X

ഇംഗ്ലണ്ടിനെതിരായ അവസാന രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. അഹമ്മദാബാദിലെ പുതിയ മൊട്ടേര സ്റ്റേഡിയത്തിലാണ് മത്സരം. ഉമേഷ് യാദവ് ടീമിലെത്തിയതാണ് പ്രധാന മാറ്റം. ഷര്‍ദുല്‍ താക്കൂറിന് പകരക്കാരനായാണ് ഉമേഷ് യാദവ് ടീമിലെത്തുന്നത്. വിജയ്ഹസാരെ ട്രോഫിയുടെ ഭാഗമാവാനാണ് ഷര്‍ദുലിനെ വിട്ടുകൊടുക്കുന്നത്. ഫിറ്റ്‌നസ് വീണ്ടെടുത്താല്‍ മാത്രമെ ഉമേഷിനെ ടീമിന്റെ ഭാഗമാക്കൂ. രാത്രിയും പകലുമായി നടക്കുന്ന മത്സരം ഈ മാസം 24 മുതല്‍ ആരംഭിക്കും. നാലാമത്തെ ടെസ്റ്റ് ഇതെ വേദിയില്‍ മാര്‍ച്ച് നാലിനാണ്.

നെറ്റ്‌സില്‍ പന്തെറിയാന്‍ വേണ്ടി അഞ്ച് ബൗളര്‍മാര്‍ക്ക് പുറമെ സ്റ്റാന്‍ഡ് ബൈ കളിക്കാരായി കെ.എസ് ഭരത്, രാഹുല്‍ ചഹര്‍ എന്നിവരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അങ്കിത് രാജ്പുത്, അവനേശ് കുമാര്‍, സന്ദീപ് വാരിയര്‍, കൃഷ്ണപ്പ ഗൗതം, സൗരഭ് കുമാര്‍ എന്നിവരാണ് നെറ്റ്‌സില്‍ പന്തെറിയാന്‍ നിയോഗിച്ചിരിക്കുന്നത്. നാല് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരു ടീമുകളും ഒരോ മത്സരം വീതം ജയിച്ച് 1-1 എന്ന നിലയിലാണ്. ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് 227 റണ്‍സിന്റെ വിജയം സ്വന്തമാക്കിയപ്പോള്‍ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ ജയം 317 റണ്‍സിനായിരുന്നു.

ടിം ഇങ്ങനെ: വിരാട് കോഹ്‌ലി(നായകന്‍), രോഹിത് ശര്‍മ്മ, മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, ലോകേഷ് രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, റിഷബ് പന്ത്, വൃദ്ധിമാന്‍ സാഹ, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, ഇഷാന്ത് ശര്‍മ്മ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാദ്, ഉമേഷ് യാദവ്.

TAGS :

Next Story