Quantcast

ദക്ഷിണാഫ്രിക്ക വുമണ്‍സ് ടീം 157 ന് പുറത്ത്

ഇന്ത്യയുടെ ജുലന്‍ ഗോസ്വാമിക്ക് നാലു വിക്കറ്റ്

MediaOne Logo

  • Published:

    9 March 2021 1:00 PM IST

ദക്ഷിണാഫ്രിക്ക വുമണ്‍സ് ടീം 157 ന് പുറത്ത്
X

ലക്‌നൗവില്‍ നടക്കുന്ന ഇന്ത്യ വുമണ്‍സ്-ദക്ഷിണാഫ്രിക്ക വുമണ്‍സ് രണ്ടാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ 157 റണ്‍സിന് എറിഞ്ഞിട്ട് ഇന്ത്യ. ഇന്ത്യയുടെ ജുലന്‍ ഗോസ്വാമിക്ക് നാലു വിക്കറ്റും രാജേശ്വരി ഗെയ്ക്‌വാദിന് മൂന്ന് വിക്കറ്റും ലഭിച്ചു. മന്‍സി ജോഷി രണ്ടു വിക്കറ്റും ഹര്‍മന്‍പ്രീത് കൗര്‍ ഒരു വിക്കറ്റും വീഴ്ത്തി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ലാറ ഗുഡാല്‍ 49 റണ്‍സും സുനേ ലുസ് 36 റണ്‍സും നേടി.

ജുലന്ഗോ‍ സ്വാമി എറിഞ്ഞ കളിയുടെ ആദ്യ ഓവറില്‍ തന്നെ ലിസല്ലെ ലീയെ വിക്കറ്റിനു മുന്നില്‍ കുരുക്കി വിക്കറ്റ് വേട്ട ആ രംഭിച്ച ഇന്ത്യ ഒരവസരത്തിലും സന്ദര്‍ശകര്‍ക്ക് ബാറ്റിംഗില്‍ പിടിമുറുക്കാന്‍ അവസരം കൊടുത്തില്ല. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ ആദ്യ മത്സരം തോറ്റിരുന്നു.

TAGS :

Next Story