Quantcast

ഒമാനിൽ എത്തുന്നവർക്ക്​ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈൻ നിർബന്ധമാക്കി:

തീരുമാനം ഫെബ്രുവരി 15 ഉച്ചയ്ക്ക് 12 മണി മുതല്‍:

MediaOne Logo

  • Updated:

    2021-02-11 18:32:41.0

Published:

12 Feb 2021 12:05 AM IST

ഒമാനിൽ എത്തുന്നവർക്ക്​ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈൻ നിർബന്ധമാക്കി:
X

ഒമാനിലേക്ക് വരുന്നവർക്ക് തിങ്കളാഴ്ച മുതൽ ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറ​ൈൻറൻ നിർബന്ധമാക്കി. ഏഴ് ദിവസത്തെ നിർബന്ധിത ഹോട്ടൽ ക്വാറൈൻറൻ ആണ് വേണ്ടത് .ഈ തീരുമാനം ഫെബ്രുവരി 15 ഉച്ചയ്ക്ക് 12 മണി മുതല്‍ നടപ്പിലാകുകയന്നും സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി അറിയിച്ചു .സ്വദേശികൾക്കും തൊഴിൽ, സന്ദർശക വിസയിലുള്ള വിദേശികൾക്കും ഇൗ നിയമം ബാധകമാണ്.

ഏഴ് രാത്രിയിലേക്കാണ് ഹോട്ടൽ ബുക്കിങ് നടത്തേണ്ടത്. യാത്ര പുറപ്പെടുന്നതിന് മുമ്പ് ബുക്കിങ് ഉറപ്പാക്കണം. ഹോട്ടൽ ബുക്കിങ് ഉറപ്പുവരുത്തിയ ശേഷമാണ് ബോർഡിങ് അനുവദിക്കാൻ പാടുള്ളൂവെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി വിമാന കമ്പനികൾക്ക് നിർദേശം നൽകി.

യാത്രക്കാർക്ക് ഏത് ഹോട്ടലുകളിലും മുറി ബുക്ക് ചെയ്യാവുന്നതാണ്. ഹോട്ടലുകളിലെ നിർബന്ധിത ക്വാറൈൻറൻ നിലവിൽ വരുന്നതോടെ ഒമാനിലേക്കുള്ള യാത്രക്ക് ചെലേവറും. ഒരാഴ്ചത്തേക്ക് താമസവും ഭക്ഷണവുമടക്കം ഏകദേശം നൂറ് റിയാലിൽ അധികം ചെലവ് വരും.

പി.സി.ആർ പരിശോധനകൾക്കും മറ്റുമുള്ള ചെലവ് ഇതിന് പുറമെയാണ്. കര,സമുദ്ര,വ്യോമ അതിര്‍ത്തികളിലൂടെ രാജ്യത്ത് പ്രവേശിക്കുന്ന എല്ലാവര്‍ക്കും ഇത് ബാധകമാണ്. ഇതുവരെ താമസ സ്ഥലങ്ങളിലും ക്വാറൈൻറൻ അനുവദിച്ചിരുന്നു. എന്നാൽ സ്വദേശികളും വിദേശികളും നിബന്ധനകൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ തീരുമാനം.

TAGS :

Next Story