Quantcast

ഇറാനെതിരെ അന്താരാഷ്ട്ര ആണവോർജ സമിതിയുടെ റിപ്പോർട്ട്; തിരുത്തേണ്ടത് അമേരിക്കയെന്ന് ഇറാൻ

ട്രംപിന് പകരം ബൈഡൻ വന്നു എന്നല്ലാതെ ഇറാനോടുള്ള അമേരിക്കയുടെ സമീപനത്തിൽ കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ലെന്ന് ഇറാൻ പ്രസിഡൻറ്.

MediaOne Logo

  • Published:

    12 Feb 2021 9:07 AM IST

ഇറാനെതിരെ അന്താരാഷ്ട്ര ആണവോർജ സമിതിയുടെ റിപ്പോർട്ട്; തിരുത്തേണ്ടത് അമേരിക്കയെന്ന് ഇറാൻ
X

2015ലെ ആണവ കരാർ ലംഘിച്ചതായി കുറ്റപ്പെടുത്തി ഇറാനെതിരെ അന്താരാഷ്ട്ര ആണവോർജ സമിതിയുടെ റിപ്പോർട്ട്. വ്യവസ്ഥക്ക് വിരുദ്ധമായി യുറേനിയം സമ്പുഷ്ടീകരണ തോത് ഉയർത്തിയ നടപടിയെയും സമിതി ചോദ്യം ചെയ്യുന്നു. എന്നാൽ ആണവ കരാർ നിലനിർത്തേണ്ട ബാധ്യത അമേരിക്കക്കാണെന്ന് തെഹ്റാൻ പ്രതികരിച്ചു.

യുറേനിയം ലോഹനിർമിതിയിലൂടെ ആറ്റംബോംബ് നിർമാണത്തിനുള്ള പ്രാഥമിക ചുവടുവെപ്പിലാണ് ഇറാനെന്ന് അന്താരാഷ്ട്ര ആണവോർജ സമിതി ആരോപിച്ചു. അമേരിക്ക കരാറിൽ നിന്ന് പിൻവാങ്ങിയ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് വ്യവസ്ഥകൾ മറികടക്കാനുള്ള തെഹ്റാന്റെ നീക്കം. നിഗൂഢ സ്വഭാവത്തിലുള്ള പ്രവർത്തനങ്ങളാണ് ആണവ കേന്ദ്രത്തിൽ ഇറാൻ നടത്തുന്നതെന്ന ആരോപണവും സമിതി ഉന്നയിക്കുന്നു. നടപടികളിൽ സുതാര്യത ഉറപ്പാക്കാനും സമാധാന ആവശ്യങ്ങൾക്കു മാത്രമായി ആണവ പദ്ധതി പരിമിതപ്പെടുത്താൻ അന്താരാഷ്ട്ര സമൂഹം ഇറാനെ പ്രേരിപ്പിക്കണമെന്നും സമിതി സാരഥികൾ ചൂണ്ടിക്കാട്ടി.

അതേ സമയം ആണവ കരാർ സംരക്ഷിക്കേണ്ട ബാധ്യത അതിൽ ഒപ്പുവെച്ചവർക്കു തന്നെയാണെന്ന് ഇറാൻ പ്രസിഡൻറ് ഹസൻ റൂഹാനി പറഞ്ഞു. അന്യായ ഉപരോധങ്ങളിലൂടെ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചതിന് അമേരിക്കയിൽ നിന്ന് ഇറാന് നഷ്ടപരിഹാരം ലഭിക്കണം. ട്രംപിന് പകരം ബൈഡൻ വന്നു എന്നല്ലാതെ ഇറാനോടുള്ള അമേരിക്കയുടെ സമീപനത്തിന്റെ കാര്യത്തിൽ കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ലെന്നും ഇറാൻ പ്രസിഡൻറ് കുറ്റപ്പെടുത്തി.

TAGS :

Next Story