Quantcast

ഇക്വഡോറില്‍ ഉഗ്രഭൂകമ്പം; 77 മരണം

MediaOne Logo

admin

  • Published:

    24 Jan 2017 5:56 PM GMT

ഇക്വഡോറില്‍ ഉഗ്രഭൂകമ്പം; 77 മരണം
X

ഇക്വഡോറില്‍ ഉഗ്രഭൂകമ്പം; 77 മരണം

തെക്കേ അമേരിക്കന്‍ രാജ്യമായ ഇക്വഡോറില്‍ ഉഗ്രഭൂകമ്പം അനുഭവപ്പെട്ടു.

തെക്കേ അമേരിക്കന്‍ രാജ്യമായ ഇക്വഡോറില്‍ ഉഗ്രഭൂകമ്പം അനുഭവപ്പെട്ടു. റിക്ടര്‍ സ്‍കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 77 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. മരിച്ചവരില്‍ വിദേശികളായ വിനോദസഞ്ചാരികളും ഉള്‍പ്പെടും. 1500 ഓളം വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. മരണസംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ട്.

ശക്തമായ ഭൂചലനത്തിന്റെ പശ്ചാത്തലത്തില്‍ കൊളംബിയ, ഇക്വഡ‍ോര്‍ തീരമേഖലയില്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. 6 പ്രവിശ്യകളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി വൈസ് പ്രസിഡന്റ് ജോര്‍ജ് ഗ്ലാസ് അറിയിച്ചു. തീരപ്രദേശമായ മ്യൂസിന്‍ നഗരത്തിനു സമീപമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. തലസ്ഥാനമായ ക്വിറ്റോയിലെ വന്‍കെട്ടിടങ്ങള്‍ ഭൂകമ്പത്തില്‍ കുലുങ്ങിവിറച്ചതായി പ്രദേശവാസികള്‍ പറഞ്ഞു. തീരദേശത്തെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ പുറത്തെത്തിക്കാനും ജനങ്ങളെ കെട്ടിടങ്ങളില്‍ നിന്നു ഒഴിപ്പിക്കാനുമാണ് പ്രഥമ പരിഗണനയെന്ന് അധികൃതര്‍ അറിയിച്ചു.

മാന്റസിറ്റിയിലെ എയര്‍പോര്‍ട്ട് ടവര്‍ തകര്‍ന്നതിനെ തുടര്‍ന്ന് മാന്റ വിമാനത്താവളം അടച്ചുപൂട്ടി. വാര്‍ത്താവിനിമയ ബന്ധം പൂര്‍ണമായും താറുമാറായി. ദേശീയ സുരക്ഷാ സേനയെ രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചിട്ടുണ്ട്. 1979ലാണ് ഇതിനു മുമ്പ് ഇത്ര ശക്തമായ ഭൂകമ്പം ഇക്വഡോറിലുണ്ടായത്.

TAGS :

Next Story