Quantcast

ബംഗ്ളാദേശില്‍ വിഷവാതകം ശ്വസിച്ച് 250 പേര്‍ അവശനിലയില്‍

MediaOne Logo

Ubaid

  • Published:

    20 Feb 2017 4:13 PM GMT

ബംഗ്ളാദേശില്‍ വിഷവാതകം ശ്വസിച്ച് 250 പേര്‍ അവശനിലയില്‍
X

ബംഗ്ളാദേശില്‍ വിഷവാതകം ശ്വസിച്ച് 250 പേര്‍ അവശനിലയില്‍

കര്‍നാഫുലി നദിക്കരയിലെ വളനിര്‍മാണ യൂനിറ്റില്‍നിന്ന് ഡി അമോണിയം ഫോസ്ഫേറ്റ് ആണ് ചോര്‍ന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് 500 ടണ്‍ സംഭരണശേഷിയുള്ള വാതക ടാങ്കിലെ ചോര്‍ച്ച

ബംഗ്ളാദേശില്‍ വിഷവാതകം ശ്വസിച്ച് കുട്ടികളുള്‍പ്പെടെ 250 പേര്‍ അവശനിലയില്‍. തുറമുഖ നഗരമായ ചിറ്റഗോങ്ങില്‍ വളനിര്‍മാണ യൂനിറ്റില്‍നിന്ന് വിഷ വാതകം ചോരുകയായിരുന്നു. എല്ലാവരും അപകട നില തരണം ചെയ്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കര്‍നാഫുലി നദിക്കരയിലെ വളനിര്‍മാണ യൂനിറ്റില്‍നിന്ന് ഡി അമോണിയം ഫോസ്ഫേറ്റ് ആണ് ചോര്‍ന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് 500 ടണ്‍ സംഭരണശേഷിയുള്ള വാതക ടാങ്കിലെ ചോര്‍ച്ച. കുറഞ്ഞ സമയം കൊണ്ട് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാതകം പരന്നു. ശക്തിയേറിയ കാറ്റ് അപകട തീവ്രത കൂട്ടി. കുഴഞ്ഞു വീണവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉടന്‍ ചികിത്സ ലഭിച്ചതിനാല്‍ എല്ലാവരും അപകടനില തരണം ചെയ്തായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. നൂറുകണക്കിനാളുകളെ മേഖലയില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. വാതകച്ചോര്‍ച്ച തടയാന്‍ അഗ്നിശമന സേനകളുടെ നേതൃത്വത്തില്‍ ശ്രമം തുടരുകയാണ്.

TAGS :

Next Story