ഐഎസിനെതിരായ പോരാട്ടം വിജയകരമെന്ന് തുര്‍ക്കി

ഐഎസിനെതിരായ പോരാട്ടം വിജയകരമെന്ന് തുര്‍ക്കി
സിറിയയില്‍ ഐഎസിനെതിരായ പോരാട്ടം അവസാനിപ്പിച്ച് തുര്‍ക്കി സൈന്യം മടങ്ങുമെന്ന് പ്രധാനമന്ത്രി ബിനാലി യില്‍ ദിരിം. ഏഴ് മാസം നീണ്ട പോരാട്ടം വിജയമായിരുന്നെന്നും..
സിറിയയില്‍ ഐഎസിനെതിരായ പോരാട്ടം അവസാനിപ്പിച്ച് തുര്‍ക്കി സൈന്യം മടങ്ങുമെന്ന് പ്രധാനമന്ത്രി ബിനാലി യില്‍ ദിരിം. ഏഴ് മാസം നീണ്ട പോരാട്ടം വിജയമായിരുന്നെന്നും തുര്‍ക്കി സുരക്ഷാ കൌണ്‍സിലില്‍ യില്‍ദിരിം അറിയിച്ചു. സിറിയയിലെ ഐഎസ് തീവ്രവാദികളെയും പ്രാദേശിക മേഖലയില്‍ സജീവമായിരുന്ന കുര്‍ദ് പോരാളികളെയും നേരിടാന്‍ കഴിഞ്ഞ ആഗസ്റ്റിലാണ് തുര്‍ക്കി സേന പോരാട്ടം ആരംഭിച്ചത്. തുര്‍ക്കി-സിറിയ അതിര്‍ത്തിയായ അങ്കാറയിലെ നൂറ് കിലോമീറ്റര്‍ ചുറ്റളവിലായിരുന്നു തുര്‍ക്കി സേനയുടെ വിന്യാസം. ജരാബ്ലസ്, അല്‍ബാബ് തുടങ്ങി നിരവധി പ്രദേശങ്ങള്‍ സേന ഐഎസില്‍ നിന്നും തിരിച്ചുപിടിച്ചിരുന്നു.
Adjust Story Font
16

