ബലാത്സംഗം ഫേസ്‍ബുക്കില്‍ തത്സമയം; 14 കാരന്‍ അറസ്റ്റില്‍

- Published:
28 Sept 2017 1:15 AM IST

ബലാത്സംഗം ഫേസ്‍ബുക്കില്‍ തത്സമയം; 14 കാരന്‍ അറസ്റ്റില്‍
സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടെന്നും ഇവർക്കായി അന്വേഷണം നടക്കുകയാണെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
ഫേസ്‍ബുക്കിൽ തത്സമയം കാണിച്ച് പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ 14കാരനെ ഷിക്കാഗോ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടെന്നും ഇവർക്കായി അന്വേഷണം നടക്കുകയാണെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
സോഷ്യല്‍ മീഡിയയുമായി ബന്ധപ്പെട്ട് ഷിക്കാഗോയില്‍ വര്‍ധിച്ചുവരുന്ന കേസുകളില്‍ ഏറ്റവും ഒടുവിലത്തേതാണിത്. നാലഞ്ച് പേര്‍ ചേര്‍ന്ന് ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും അത് ഫേസ്ബുക്കില്‍ തത്സമയം കാണിക്കുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പെണ്‍കുട്ടിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് കഴിഞ്ഞ മാസം സംഭവിച്ച കാര്യങ്ങള്‍ പുറത്തറിയുന്നത്. ഇതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പതിനാലുകാരന്‍ പിടിയിലായത്. കേസിലുള്‍പ്പെട്ട മറ്റു പ്രതികള്‍ക്കായി അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
കേസിലുള്‍പ്പെട്ടവരില്‍ ചിലര്‍ കുട്ടികളായതിനാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ പൊലീസ് തയ്യാറായില്ല. നിരവധി പേര്‍ ഇത് സോഷ്യല്‍ മീഡിയയില്‍ കണ്ടിട്ടുണ്ടെന്നും അവരാരും പരാതിപ്പെടാന്‍ തയ്യാറായില്ലെന്നും പൊലീസ് പറഞ്ഞു. ആത്മഹത്യ, കൊലപാതകം, ലൈംഗിക കുറ്റകൃത്യങ്ങള്‍ തുടങ്ങി നിരവധി സംഭവങ്ങള്‍ സോഷ്യല്‍ മീഡിയ വഴി ലൈവായി കാണിക്കുന്നത് വര്‍ധിച്ചിട്ടുണ്ടെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ നടത്തിയ പഠനത്തില്‍ പറയുന്നു. ഷിക്കാഗോ കേസില്‍ ഫേസ്ബുക്കുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളിലൊരാളെ കണ്ടെത്താനായത്.
Adjust Story Font
16
