Quantcast

2015 ല്‍ അഭയാര്‍ഥികളുമായി മുങ്ങിയ ബോട്ടിന്റെ അവശിഷ്ടങ്ങള്‍ ഇറ്റാലി കണ്ടെടുത്തു

MediaOne Logo

Sikesh

  • Published:

    24 Oct 2017 8:44 PM GMT

2015 ല്‍ അഭയാര്‍ഥികളുമായി മുങ്ങിയ ബോട്ടിന്റെ അവശിഷ്ടങ്ങള്‍ ഇറ്റാലി കണ്ടെടുത്തു
X

2015 ല്‍ അഭയാര്‍ഥികളുമായി മുങ്ങിയ ബോട്ടിന്റെ അവശിഷ്ടങ്ങള്‍ ഇറ്റാലി കണ്ടെടുത്തു

2015 ല്‍ അഭയാര്‍ഥികളെയും കുത്തിനിറച്ച് പോകവെയാണ് മത്സ്യ ബന്ധന ബോട്ട് അപകടത്തില്‍ പെട്ടത് . എണ്ണൂറിലധികം ആളുകള്‍ അപകടത്തില്‍ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്‍തിരുന്നു.

2015 ല്‍ അഭയാര്‍ഥികളുമായി പോകവെ മുങ്ങിയ ബോട്ടിന്റെ അവശിഷ്ടങ്ങള്‍ ഇറ്റാലിയന്‍ നാവിക സേന കണ്ടെടുത്തു . നൂറിലധികം അഭയാര്‍ഥികളാണ് ഈ അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നത് .

2015 ല്‍ അഭയാര്‍ഥികളെയും കുത്തിനിറച്ച് പോകവെയാണ് മത്സ്യ ബന്ധന ബോട്ട് അപകടത്തില്‍ പെട്ടത് . എണ്ണൂറിലധികം ആളുകള്‍ അപകടത്തില്‍ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്‍തിരുന്നു. ആഫ്രിക്കയില്‍ നിന്നും യൂറോപ്പിലേക്കുള്ള അഭയാര്‍ഥി പ്രവാഹത്തിനിടെയുണ്ടായ വലിയ ദുരന്തമായിരുന്നു ഇത് . അപകടത്തില്‍ മരിച്ച 118 അഭയാര്‍ഥികളുടെ മൃതദേഹം മാത്രമെ കണ്ടെടുത്തിരുന്നിള്ളൂ. നിരവധി കുട്ടികളും സ്ത്രീകളുമാണ് മരിച്ചവരിലേറെയും. ആളുകളെ കുത്തിനിറച്ചതാണ് അപകടകാരണം. 2015 ല്‍ മാത്രം 3500 ലധികം അഭയാര്‍ഥികളാണ് കടല്‍മാര്‍ഗമുള്ള പ്രയാണത്തിനിടെ കൊല്ലപ്പെട്ടത്.

Next Story