Quantcast

കുട്ടികളെ ഭീകരവാദ കുറ്റം ചുമത്തി ജയിലിലടക്കുന്ന നിയമം: ഇസ്രയേലിനെതിരെ രൂക്ഷവിമര്‍ശം

MediaOne Logo

Sithara

  • Published:

    3 Nov 2017 5:13 PM IST

കുട്ടികളെ ഭീകരവാദ കുറ്റം ചുമത്തി ജയിലിലടക്കുന്ന നിയമം: ഇസ്രയേലിനെതിരെ രൂക്ഷവിമര്‍ശം
X

കുട്ടികളെ ഭീകരവാദ കുറ്റം ചുമത്തി ജയിലിലടക്കുന്ന നിയമം: ഇസ്രയേലിനെതിരെ രൂക്ഷവിമര്‍ശം

ഫലസ്തീന്‍ വംശജരായ കുട്ടികള്‍ക്കെതിരെ കുറ്റം ചുമത്തി ജയിലിലടക്കാന്‍ പുതിയ നിയമം മറയാക്കുകയാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

കുട്ടികള്‍ക്കെതിരെ ഭീകരവാദ കുറ്റം ചുമത്തി ജയിലിലടക്കാനുള്ള നിയമത്തിന് അംഗീകാരം നല്‍കിയ ഇസ്രായേല്‍ നടപടിക്ക് രൂക്ഷ വിമര്‍ശം. നീക്കത്തെ അപലപിച്ച് ലോകത്തിലെ വിവിധ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തി. ഫലസ്തീന്‍ വംശജരായ കുട്ടികള്‍ക്കെതിരെ കുറ്റം ചുമത്തി ജയിലിലടക്കാന്‍ പുതിയ നിയമം മറയാക്കുകയാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

ബോധപൂര്‍വമോ അല്ലാതെയോ ഉള്ള കൊലപാതകങ്ങള്‍, കൊലപാതക ശ്രമങ്ങള്‍ എന്നീ കുറ്റങ്ങള്‍ക്ക് പിടിക്കപ്പെടുന്ന 14 വയസന് താഴെയുള്ള കുട്ടികളെ ജയിലില്‍ അടക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ നിയമം. യൂത്ത് ബില്‍ എന്ന് പേരിട്ടിരിക്കുന്ന നിയമത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കി.
ഇസ്രായേലില്‍ തുടരുന്ന അക്രമങ്ങള്‍ക്ക് കുട്ടികളോ മുതിര്‍ന്നവരോ എന്ന വ്യത്യാസമില്ലാതെ കടുത്ത ശിക്ഷ തന്നെ വേണമെന്ന ന്യായീകരണമാണ് സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നത്. ബില്ലിനെതിരെ അന്താരാഷ്ട്ര തലത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വിവിധ മനുഷ്യാവകാശ സംഘടനകള്‍ എതിര്‍പ്പുമായി രംഗത്തെത്തി. നിയമത്തിന്റെ മറപിടിച്ച് ഇസ്രായേല്‍ ഫലസ്തീന്‍ കുട്ടികളെ ജയിലിലടക്കാനാണ് ശ്രമിക്കുന്നതെന്ന് ഒരു വിഭാഗം ആരോപിച്ചു.

പുതിയ നിയമം കുട്ടികളുടെ ഭാവി തകര്‍ക്കും. ജയിലില്‍ വിടുന്നതിന് പകരം അവര്‍ക്ക് നല്ല വിദ്യാഭ്യാസത്തിനുള്ള അവസരമാണ് ഒരുക്കേണ്ടതെന്നും സന്നദ്ധ സംഘടനകള്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. 12 വയസില്‍ താഴെയുള്ള ഫലസ്തീന്‍ കുട്ടികളെ പോലും ജയിലിലടക്കാന്‍ വ്യവസ്ത ചെയ്യുന്നതാണ് വെസ്റ്റ് ബാങ്കില്‍ നിലനില്‍ക്കുന്ന സൈനിക നിയമം.

TAGS :

Next Story