Quantcast

റമദാനില്‍ പാശ്ചാത്യന്‍ നാടുകളില്‍ ആക്രമണം നടത്താന്‍ ഐഎസ് ആഹ്വാനം

MediaOne Logo

admin

  • Published:

    6 Jan 2018 10:37 PM IST

റമദാനില്‍ പാശ്ചാത്യന്‍ നാടുകളില്‍ ആക്രമണം നടത്താന്‍ ഐഎസ് ആഹ്വാനം
X

റമദാനില്‍ പാശ്ചാത്യന്‍ നാടുകളില്‍ ആക്രമണം നടത്താന്‍ ഐഎസ് ആഹ്വാനം

വരുന്ന ജൂണ്‍ മാസത്തില്‍ അമേരിക്കയിലും യൂറോപ്പിലും ആക്രമണം നടത്താനാണ് ഐസ് വക്താവ് അബു മുഹമ്മദ് അല്‍ അദ്നാനി ട്വിറ്ററിലൂടെ അനുയായികളെ ആഹ്വാനം ചെയ്തത്

റമദാന്‍ മാസത്തില്‍ പാശ്ചാത്യന്‍ നാടുകളില്‍ ആക്രമണം നടത്താന്‍ ഐഎസ് ആഹ്വാനം. വരുന്ന ജൂണ്‍ മാസത്തില്‍ അമേരിക്കയിലും യൂറോപ്പിലും ആക്രമണം നടത്താനാണ് ഐസ് വക്താവ് അബു മുഹമ്മദ് അല്‍ അദ്നാനി ട്വിറ്ററിലൂടെ അനുയായികളെ ആഹ്വാനം ചെയ്തത്. ജിഹാദിന്‍റെയും പോരാട്ടങ്ങളുടെയും മാസമായ റംസാനില്‍ പോരാളികള്‍ കൂടുതല്‍ ജാഗരൂകരായിരിക്കണം. യൂറോപ്പിലും അമേരിക്കയിലുമുള്ള അവിശ്വാസികള്‍ക്ക് മേല്‍ അധീശത്വം സ്ഥാപിക്കാന്‍ അവിടങ്ങളിലുള്ള ഐഎസ് അനുയായികള്‍ തയ്യാറാകണമെന്നും ഐഎസ് വക്താവ് ആഹ്വാനം ചെയ്യുന്നു. ആക്രമണത്തില്‍ സാധാരണക്കാരനെന്നോ അല്ലാത്തവനെന്നോ സ്ത്രീയെന്നോ പുരുഷനെന്നോ പരിഗണനകള്‍ വേണ്ടെന്നും സന്ദേശത്തിലുണ്ട്. ട്വിറ്ററിലൂടെ പുറത്ത് വന്നിരിക്കുന്ന സന്ദേശത്തിന്റെ ആധികാരികത ഇപ്പോഴും ഉറപ്പുവരുത്തിയിട്ടില്ല. സിറിയയിലും ഇറാഖിലും ഐഎസിനെതിരെ സഖ്യസേന നടപടി തുടരുന്നതിനിടെയാണ് പുതിയ സന്ദേശം വന്നിരിക്കുന്നത്

TAGS :

Next Story