Quantcast

കുഞ്ഞിനെ ആക്രമിക്കാന്‍ പാഞ്ഞടുത്ത സിംഹത്തിന് സംഭവിച്ചത്...

MediaOne Logo

admin

  • Published:

    23 Feb 2018 7:30 AM GMT

കുഞ്ഞിനെ ആക്രമിക്കാന്‍ പാഞ്ഞടുത്ത സിംഹത്തിന് സംഭവിച്ചത്...
X

കുഞ്ഞിനെ ആക്രമിക്കാന്‍ പാഞ്ഞടുത്ത സിംഹത്തിന് സംഭവിച്ചത്...

വന്യമൃഗങ്ങളെ മൃഗശാലയിലെ കൂട്ടിലടച്ചാല്‍ അവയുടെ വീര്യത്തിന് വലിയ കുറവൊന്നുമുണ്ടാകില്ല.

വന്യമൃഗങ്ങളെ മൃഗശാലയിലെ കൂട്ടിലടച്ചാല്‍ അവയുടെ വീര്യത്തിന് വലിയ കുറവൊന്നുമുണ്ടാകില്ല. ഇരയെ വേട്ടയാടി പിടിക്കാനുള്ള ത്വര ഒരു കൂടിനുള്ളില്‍ ഒതുങ്ങിക്കൂടുമ്പോഴും ഏതൊരു വന്യമൃഗത്തിനുമുണ്ടാകും. പ്രത്യേകിച്ച് കാടിന്റെ രാജാക്കന്‍മാരായ സിംഹങ്ങള്‍ക്ക്. കഴിഞ്ഞദിവസം ടോക്കിയോവിലെ ഷിബ മൃഗശാലയില്‍ കാഴ്ചക്കാരനായി എത്തിയ കൊച്ചുകുട്ടിയെ കണ്ണൊന്ന് തെറ്റിയ നേരം ആക്രമിക്കാന്‍ കുതിച്ചെത്തിയ സിംഹത്തിന്റെ ദൃശ്യങ്ങള്‍ ആരുടെയും നെഞ്ചിടിപ്പിക്കുന്നതാണ്. കുഞ്ഞിനും സിംഹത്തിനുമിടയില്‍ തടസമായി നിന്ന കട്ടിയുള്ള ഗ്ലാസില്‍ സിംഹം ഇടിച്ചു നില്‍ക്കുന്നതും ആക്രമിക്കാന്‍ പരാക്രമം കാണിക്കുന്നതും നെഞ്ചിടിപ്പോടെയെ കണ്ടിരിക്കാന്‍ കഴിയൂ. ഏതായാലും ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.

TAGS :

Next Story