ഉറങ്ങുമ്പോള്‍ പോലും ഒന്നു കണ്ണടയ്ക്കാന്‍ ഈ പൂച്ചക്ക് സാധിക്കില്ല

ഉറങ്ങുമ്പോള്‍ പോലും ഒന്നു കണ്ണടയ്ക്കാന്‍ ഈ പൂച്ചക്ക് സാധിക്കില്ല
എന്നാല്‍ കണ്‍പോളകള്‍ അടയ്ക്കാന്‍ ഈ പൂച്ചക്ക് സാധിക്കില്ല, കാഴ്ചയ്ക്ക് വലിയ തകരാറുകളുമില്ല
കണ്ണടച്ചു പാല് കുടിക്കുന്ന പൂച്ച എന്ന് കേട്ടിട്ടില്ലേ..കണ്ണടച്ചു പാല് കുടിക്കുമ്പോള്‍ അതാരും കാണില്ല എന്നാണ് അതിന്റെ വിചാരം. എന്നാല്‍ കോപ്പന്‍ഹേഗിലുള്ള ഹെര്‍മന്‍ എന്ന പൂച്ചക്ക് പാല് കുടിക്കുമ്പോള്‍ മാത്രമല്ല, ഉറങ്ങുമ്പോള്‍ പോലും ഒന്നു കണ്ണടയ്ക്കാന്‍ സാധിക്കില്ല. എക്സോട്ടിക് ഷോര്‍ട്ട്ഹെയര്‍ വിഭാഗത്തില്‍ പെടുന്ന ഹെര്‍മന്‍ വലിയ കണ്ണുകളോടെയാണ് ജനിച്ചത്. എന്നാല്‍ കണ്‍പോളകള്‍ അടയ്ക്കാന്‍ ഈ പൂച്ചക്ക് സാധിക്കില്ല, കാഴ്ചയ്ക്ക് വലിയ തകരാറുകളുമില്ല.
കോപ്പന്‍ഹേഗിലുള്ള ഷേര്‍ലിയുടെ വീട്ടിലെ ഓമനയാണ് ഹെര്‍മന്‍. കണ്ടാല്‍ ഓമനത്തം തോന്നുന്ന ഹെര്‍മന്റെ ഫോട്ടോകള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയാണ് ഷെര്‍ലിയുടെ പ്രധാന ജോലി. ഹെര്‍മന് വേണ്ടി ഒരു പേജും ഷെര്‍ലി തുടങ്ങിയിട്ടുണ്ട്. എക്സോട്ടിക് ഹെര്‍മന്‍ എന്ന പേജില്‍ ഇപ്പോള്‍ തന്നെ 4,000 ഫോളോവേഴ്സ് ഉണ്ട്. ഹെര്‍മി എന്നാണ് ആരാധകര്‍ ഹെര്‍മനെ വിളിക്കുന്നത്.
Adjust Story Font
16

